- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- TECHNOLOGY
ബഹിരാകാശത്ത് എന്താണ് സുനിത വില്യംസ് കഴിക്കുന്നത്?; അവരുടെ ആരോഗ്യനില ഇപ്പോൾ എങ്ങനെയുണ്ട്?; ചോദ്യങ്ങൾക്ക് മറുപടിയുമായി നാസ; ഷ്രിംപ്, പിസ്സ, റോസ്റ്റ് ചിക്കനൊക്കെ കഴിച്ച് സന്തോഷവതിയായി സുനിത; ആശങ്ക ഒഴിഞ്ഞു; ചിത്രങ്ങൾ വൈറൽ
ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സുനിത വില്യംസ് കുടുങ്ങിയിട്ട് കുറച്ച് മാസങ്ങളായി. ബഹിരാകാശ വാഹനത്തിനു സംഭവിച്ച തകരാറിനെ തുടർന്നാണ് തിരിച്ചു ഭൂമിയിൽ വരാൻ പറ്റാതെ അവർ കുടുങ്ങിപോയത്. സുനിതയുടെ തിരിച്ചുവരവിൽ ഇപ്പോഴും ആശങ്ക തുടരുകയാണ്.
നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും, ബുച്ച് വില്‍മോറും ബഹിരാകാശനിലയത്തിൽ രണ്ടുപേരുടെയും ആരോഗ്യനില വഷളായതായി റിപ്പോർട്ടുകൾ വന്നതിനുപിന്നാലെയാണ് ഇരുവരും ബഹിരാകാശത്ത് പിസ്സ, റോസ്റ്റ് ചിക്കൻ, ഷ്രിംപ് കോക്ക്ടെയിൽ എന്നിവ കഴിക്കുന്ന ഫോട്ടോ പുറത്തുവിട്ടിരിക്കുന്നത്.
രണ്ടുപേർക്കും കഴിക്കാന്‍ ആവശ്യത്തിന് ഭക്ഷണം അവിടെ ഉണ്ടെന്ന് നാസയും അറിയിച്ചു. എന്നിരുന്നാലും ഇവര്‍ക്ക് ആവശ്യമായ 'ഫ്രഷ് ഫുഡി'ന്റെ അളവ് ക്രമേണ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
പുറത്തുവന്ന ചിത്രങ്ങള്‍ സുനിതാ വില്യംസിന്റെ ആരോഗ്യനിലയേക്കുറിച്ച് ആശങ്ക ഉണര്‍ത്തുന്നവയായിരുന്നു. കവിളുകള്‍ ഒട്ടിയ നിലയിലും ക്ഷീണം തോന്നിക്കുന്ന തരത്തിലുമായിരുന്നു സുനിതാ വില്യംസ് ചിത്രങ്ങളിൽ ഉണ്ടായിരുന്നത്.
ബഹിരാകാശയാത്രികരുടെ ഈ ഭക്ഷണം അവരുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ കലോറികൾ നിറഞ്ഞതാണ്. പിസ, റോസ്റ്റ് ചിക്കന്‍, ഷ്രിംപ് കോക്ടെയില്‍ തുടങ്ങിയവയാണ് സുനിതയും ബുച്ചും കൂടുതലായും കഴിക്കുന്നത്. പക്ഷേ ഇരുവരുടെയും ഭക്ഷണക്രമത്തില്‍ വളരെ കുറച്ച് പഴങ്ങളും പച്ചക്കറികളും മാത്രമേ ഉള്ളൂവെന്ന് വിവരങ്ങൾ ഉണ്ട്.
പക്ഷെ പുതിയ പഴങ്ങളും പച്ചക്കറികളും ഐഎസ്എസിൽ ലഭിക്കാൻ പ്രയാസമാണ്. അവ വിതരണം ചെയ്യാൻ മൂന്ന് മാസം സമയമെടുക്കും. സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും ആരോഗ്യനില ബഹിരാകാശ ഏജൻസി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു.