- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- TECHNOLOGY
പഴയ രീതിയിലുള്ള ലൈറ്റ്നിംഗ് കണക്ടറുകള്‍ ഉള്ള ഐ-ഫോണിന്റെ മൂന്ന് മോഡലുകള്‍ ദിവസങ്ങള്‍ക്കകം യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ നിന്ന് പിന്‍വലിക്കും; പുതിയ നിയമം വെല്ലുവിളിയാകുമ്പോള്‍
പഴയ രീതിയിലുള്ള ലൈറ്റ്നിംഗ് കണക്ടറുകള്‍ ഉള്ള ഐ-ഫോണിന്റെ മൂന്ന് മോഡലുകള്‍ ദിവസങ്ങള്‍ക്കകം യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ നിന്ന് ആപ്പിള്‍ പിന്‍വലിക്കും. ഈ വര്‍ഷം അവസാനത്തോടെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിലവില്‍ വരുന്ന പുതിയ നിയമസംവിധാനങ്ങള്‍ അനുസരിച്ചാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. 2022 ല്‍ യൂറോപ്യന്‍ യൂണിയന്‍ എടുത്ത തീരുമാനപ്രകാരം 27 അംഗരാജ്യങ്ങളിലും വില്‍ക്കുന്ന മൊബൈല്‍ ഫോണ്‍ പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍ സി-ടൈപ്പ് ചാര്‍ജ്ജറുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
നിലവില്‍ ലൈറ്റ്നിംഗ് കണക്ടറുകള്‍ ഉപയോഗിക്കുന്ന ഐ-ഫോണിന്റെ മൂന്ന് മോഡലുകള്‍ ഇവയാണ്.-ഐഫോണ്‍-14, ഐ-പോണ്‍ 14 പ്ലസ്, ഐഫോണ്‍-എസ്.ഇ തേര്‍ഡ് ജനറേഷന്‍. ഈ മൂന്ന് മോഡലുകളിലാണ് ഐ-ഫോണ്‍ അവസാനമായി ലൈറ്റ്നിംഗ് കണക്ടറുകള്‍ ഉപയോഗിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡും വൈകാതെ തന്നെ ഈ മൂന്ന് മോഡലുകളും വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്ത വെള്ളിയാഴ്ചയോടെയാണ് സ്വിറ്റ്സര്‍ലന്‍ഡ് ഈ മോഡലുകള്‍ പിന്‍വലിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡ് യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലെങ്കിലും അവര്‍ നടപ്പാക്കുന്ന പല നിയമക്രമങ്ങളും സ്വീകരിക്കുന്ന പതിവുണ്ട്. വടക്കന്‍ അയര്‍ലന്‍ഡിലും ഈ മോഡലുകള്‍ ഇനി വില്‍ക്കാന്‍ അനുവദിക്കില്ല. യു.കെയുടെ ഭാഗമാണ് വടക്കന്‍ അയര്‍ലന്‍ഡ്.
എന്നാല്‍ യു.കെ. നാല് വര്‍ഷം മുമ്പ് യൂറോപ്യന്‍ യൂണിയന്‍ വിട്ടിരുന്നു. എന്നാല്‍ വടക്കന്‍ അയര്‍ലന്‍ഡിന് അവരുടേതായ നിയമങ്ങളാണ് ഉള്ളത്. അതേ സമയം ലൈറ്റ്നിംഗ് കണ്ടക്ടറുകള്‍ ഉപയോഗിക്കുന്ന എല്ലാ മോഡലുകളും ഐ-ഫോണ്‍ പിന്‍വലിക്കുമോ എന്ന അന്വേഷണങ്ങള്‍ക്ക് കമ്പനി ഇനിയും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. 2022 ലാണ് ഐ-ഫോണ്‍ 14 വിപണിയില്‍ ഇറക്കുന്നത്.
സി-ടൈപ്പ്് ചാര്‍ജ്ജറുകള്‍ ഏത് ഗാഡ്ജറ്റിലും ഉപയോഗിക്കാം എന്നത് കൊണ്ട് തന്നെ എല്ലാവരും ഇത്തരം ചാര്‍ജ്ജറുകള്‍ ഉള്ള മൊബൈല്‍ ഫോണുകള്‍ക്കാണ് മുന്‍ഗണന കൊടുക്കാറുളളത്. മാത്രമല്ല അടുത്ത വര്‍ഷം ആദ്യം തന്നെ ഐ-ഫോണ്‍ എസ്.ഇയുടെ തേര്‍ഡ് ജനറേഷന്‍ പുറത്തിറക്കുന്നുണ്ട്.