- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളൊരു ഐഫോണ്‍ ഉടമയാണോ? ഏറ്റവും പുതിയ ഐഓഎസ് അപ്ഡേറ്റ് നടത്തിയോ? എങ്കില്‍ ഓട്ടോമാറ്റിക്കലി ലൈവ് ആയ ആപ്പിള്‍ ഇന്റലിജന്‍സ് ഓഫാക്കിയില്ലെങ്കില്‍ സ്റ്റോറേജ് തീരുമെന്ന് മാത്രമല്ല വേറെയും പണികള്‍ ഏറെ കിട്ടും
ലക്ഷക്കണക്കിന് ഐഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള മുന്നറിയിപ്പ്.അടുത്തിടെയാണ് ആപ്പിള്‍ അവരുടെ ഐ ഒ എസ് 18.3 അപ്‌ഡേഷന്‍ പുറത്തിറക്കിയത്. ഈ അപ്‌ഡേറ്റില്‍ ഒളിച്ചിരിക്കുന്ന ഒരു ഡിഫോള്‍ട്ട് സെറ്റിംഗ്, അത്യധികം അപകടകരമായ ഒരു ഫീച്ചറിനെ സജീവമാക്കിയിരിക്കുകയാണ്. ഈ അപ്‌ഡേഷന് മുന്‍പായി ഐഫോണ്‍ 16, ഐഫോണ്‍ 15 പ്രോ/ മാക്സ് ഉപയോക്താക്കള്‍ക്ക് ഫോണിലെ ആപ്പിള്‍ ഇന്റലിജന്‍സ് എന്ന ഫീച്ചര്‍ ഉപയോഗിക്കണമെങ്കില്‍, മാനുവലി അത് ഓണ്‍ ചെയ്യണമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ എ ഐ ഫീച്ചര്‍ സ്വയമേവ ഓണ്‍ ആയിരിക്കുകയാണ്.
ഫോണിലെ മറ്റ് ആപ്പുകളില്‍ നിന്നും വിവരം ശേഖരിക്കുകയും, അതിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുന്ന ആപ്പിള്‍ ഇന്റലിജന്‍സിലെ സാങ്കേതിക വിദ്യയ്ക്ക് അപ്രകാരം ചെയ്യുവാന്‍ വലിയ രീതിയിലുള്ള സ്റ്റോറേജ് സ്പേസ് ആവശ്യമാണ്. ഏത് ഡിവൈസിലാണ് പ്രവര്‍ത്തിക്കുന്നത് എന്നത് കണക്കാക്കാതെ, എ ഐ സിസ്റ്റം 7 ജി ബി സ്പേസ് എടുക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടു തന്നെ നിങ്ങളുടെ ഐഫോണിലെ ആപ്പിള്‍ ഇന്റലിജന്‍സ് സജീവമാക്കുന്നത് ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തും.
നിങ്ങള്‍ ഐ ഒ എസ് 18.3 ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ആപ്പിള്‍ ഇന്റലിജന്‍സ് ആവശ്യമില്ലെങ്കില്‍, ഈ ഡിഫോള്‍ട്ട് സെറ്റിംഗ് നിങ്ങള്‍ മാന്വലി മാറ്റേണ്ടതായി വരും. ഇതിനായി ആദ്യം സെറ്റിംഗ്‌സ് ആപ്പ് തുറന്ന്, താഴേയ്ക്ക് സ്‌ക്രോള്‍ ഡൗണ്‍ ചെയ്ത് ആപ്പിള്‍ ഇന്റലിജന്‍സ് ആന്‍ഡ് സിരി എന്നതില്‍ എത്തുക. പിന്നീട് ആപ്പിള്‍ ഇന്റലിജന്‍സ് ഓഫ് ചെയ്യുക. പിന്നീട് 'ടേണ്‍ ഓഫ് ആപ്പിള്‍ ഇന്റലിജന്‍സ് ' എന്ന പോപ്പ് അപ്പ് വരുമ്പോള്‍ അത് കണ്‍ഫേം ചെയ്യുക. പുതിയ ഐഫോണുകളില്‍ ഇന്റഗ്രേറ്റ് ചെയ്യപ്പെട്ട ആപ്പിള്‍ ഇന്റലിജന്‍സ് എന്നത് ഒരു നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്.
നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഫീച്ചറുകളും മറ്റും ഐഫോണില്‍ സുഗമമായി പ്രവര്‍ത്തിക്കുന്നതിന് വഴിയൊരുക്കുക എന്നതാണ് ഇതിന്റെ ദൗത്യം., എന്നാല്‍, ഇത് ഏറെ അപകടം പിടിച്ച ഒന്നാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിലെ നോട്ടിഫിക്കേഷന്‍ സമ്മറൈസ് ഫീച്ചറാന് ഏറെ അപകടകരം എന്ന് അവര്‍ പറയുന്നു.
ഒരേ ആപ്പില്‍ നിന്നും ഒന്നിലധികം നോട്ടിഫിക്കേഷനുകള്‍ വന്നാല്‍, അത് ചുരുക്കി വായിക്കാന്‍ എളുപ്പമാക്കുന്ന പ്രവര്‍ത്തനമാണ് ഇതെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. എന്നാല്‍, പലപ്പോഴും ഇത്തരത്തിലുള്ള സംഗ്രഹങ്ങള്‍ കൃത്യതയില്ലാത്തതും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും ആകാറുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.