- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- TECHNOLOGY
ഐഫോണ്‍ ഉപയോക്താക്കള്‍ ഹാക്കിംഗിന് ഇരയായേക്കുമെന്ന് മുന്നറിയിപ്പ്; ഈ ഫീച്ചര്‍ ഉടനടി ഓഫ് ആക്കുക
ഒരേ വൈ ഫൈ നെറ്റ്വര്‍ക്കില്‍ ബന്ധിപ്പിച്ചിരിക്കുന്ന ഐഫോണുകള്‍ ഹാക്ക് ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സഹായകമാകുന്ന ചില പിഴവുകള്‍ സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നു. ഉപയോക്താക്കള്‍ക്ക് ഓഡിയോ, വീഡിയോ, ഫോട്ടോകള്‍ എന്നിവ ആപ്പിള്‍ ഉപകരണങ്ങളില്‍ നിന്നും മറ്റ് സ്മാര്‍ട്ട് ഡിവൈസുകളിലേക്ക് സ്ട്രീം ചെയ്യാന്‍ സഹായിക്കുന്ന എയര്‍പ്ലേയില്‍ 23 പിഴവുകളാണ് ഒളിഗോ സെക്യൂരിറ്റിയിലെ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. അതില്‍ രണ്ട് പിഴവുകള്‍, ലോക്കല്‍ നെറ്റ്വര്‍ക്കില്‍ ബന്ധിപ്പിച്ചിരിക്കുന്ന മറ്റ് ഉപകരണങ്ങളിലേക്ക് മാല്‍വെയര്‍ കടത്തിവിടാന്‍ സഹായിക്കുന്ന ആയുധങ്ങളായി വരെ ഐഫോണിനെ ഉപയോഗിക്കാന്‍ സഹായിക്കുന്നതാണെന്നും അവര്‍ കണ്ടെത്തി.
വയര്‍ലെസ്സ് നെറ്റ്വര്‍ക്ക് വഴി ആക്രമിക്കാന്‍ സഹായിക്കുന്ന ഈ പിഴവുകള്‍ ഹാക്കര്‍മാര്‍ക്ക് ഉപകരണങ്ങളുടെ നിയന്ത്രണം പൂര്‍ണ്ണമായി ഏറ്റെടുക്കുവാനും ഉപകരണങ്ങളെ ദുരുപയോഗം ചെയ്യാനും സഹായിക്കും. തെറ്റായ കോഡുകള്‍ എക്സിക്യൂട്ട് ചെയ്യാനും, നിങ്ങളുടെ വ്യക്തിഗത ഡാറ്റ അപഹരിക്കുവാനും, ഉപകരണങ്ങളെ പ്രവര്‍ത്തന രഹിതമാക്കുവാനും, നിങ്ങളുടെ സംഭാസ്ഷണങ്ങള്‍ ശ്രവിക്കുവാനുമൊക്കെ എയര്‍പ്ലേ പിഴവുകളെ ഉപയോഗിക്കാന്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് കഴിയുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഈ പിഴവുകള്‍ ഒളിഗോയിലെ വിദഗ്ധര്‍ ആപ്പിളിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് ഐഫോണ്‍, ഐപാഡ്, മാക്സ്, ആപ്പിള്‍ വിഷന്‍ പ്രോ തുടങ്ങിയ ആപ്പിള്‍ ഡിവൈസുകള്‍ക്കായി പിഴവുകള്‍ പരിഹരിക്കാന്‍ ചില സൊഫ്റ്റ്വെയര്‍ അപ്‌ഡേറ്റുകള്‍ ആപ്പിള്‍ പുറത്തു വിടുകയും ചെയ്തിരുന്നു., നിങ്ങളുടെ ഉപകരണവും, ഹാക്കര്‍മാരുടേതും ഒരേ വൈ ഫൈ നെറ്റ്വര്‍ക്കില്‍ ആണെങ്കില്‍ മാത്രമെ അവര്‍ക്ക് ഈ പിഴവുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ കഴിയുകയുള്ളു എന്ന് ആപ്പിള്‍ വക്താവ് അറിയിച്ചിട്ടുണ്ട്.
എന്നാല്‍, എയര്‍പ്ലേയുമായി കമ്പാറ്റിബിള്‍ ആയ മറ്റ് ഉപകരണങ്ങള്‍, അവയുടെ നിര്‍മ്മാതാക്കള്‍ സമയത്ത് അപ്‌ഡേറ്റ് നല്‍കിയിട്ടില്ലെങ്കില്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് ഒളിഗോ പറയുന്നു. എയര്‍പ്ലേ സാധ്യമായ, ആപ്പിളിന്റിതേല്ലാത്ത ഡിവൈസുകള്‍ ലക്ഷക്കണക്കിന് വരുമെന്നാണ് ഒളിഗോ പറയുന്നത്. ഇവ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും സൈബര്‍ ആക്രമണത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നും അവര്‍ പറയുന്നു.
അതായത്, ഹാക്കര്‍മാര്‍, ഈ ഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കുന്ന അതേ നെറ്റ്വര്‍ക്കില്‍ എത്തിയാല്‍, ഈ ഉപകരണങ്ങളെ പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കാന്‍ അവര്‍ക്ക് കഴിയും എന്ന് ചുരുക്കം.