- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- TECHNOLOGY
ഗൂഗിള്‍ സെര്‍ച്ച് അടിമുടി മാറുന്നു; നിര്‍മിത ബുദ്ധി വിവരങ്ങള്‍ ശേഖരിച്ച് വാസ്തവം പരിശോധിച്ച് കാണിക്കും; പുതിയ പരീക്ഷണം ബ്രിട്ടനില്‍; പഴയ സെര്‍ച്ച് തുടര്‍ന്ന് കൊണ്ട് തന്നെ പുതിയ മാറ്റത്തിനൊരുങ്ങി അമേരിക്കന്‍ ടെക് ഭീമന്‍
ഗൂഗിള്‍ സെര്‍ച്ച് ഇനി മുതല്‍ അടിമുടി മാറുകയാണ്. നിര്‍മിത ബുദ്ധി വിവരങ്ങള്‍ ശേഖരിച്ച് വാസ്തവം പരിശോധിച്ച് കാണിച്ച് തരും. ഈ പുതിയ പരീക്ഷണം ബ്രിട്ടനിലാണ് നടക്കുന്നത്. പഴയ സെര്‍ച്ച് തുടര്‍ന്ന് കൊണ്ട് തന്നെ പുതിയ മാറ്റത്തിനൊരുങ്ങുകയാണ് അമേരിക്കന്‍ ടെക് ഭീമന്‍. നീല നിറത്തിലുള്ള മറ്റ് വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ കാണിക്കുന്ന തിരയല്‍ ഫലങ്ങളുടെ പട്ടികയ്ക്ക് പകരം എ.ഐമോഡ് തിരഞ്ഞെടുക്കുന്ന ആളുകള്‍ക്ക് സംഭാഷണ ശൈലിയില്‍
എഴുതിയ രീതിയിലാണ് ഉത്തരം ലഭിക്കുന്നത്.
ഇതില്‍ മറ്റ് പേജുകളിലേക്കുള്ള ലിങ്കുകള്‍ വളരെ കുറവാണ്. എന്നാല്‍ ഗൂഗിളിന്റെ നിലവിലുള്ള സെര്‍ച്ച്് പ്ലാറ്റ്ഫോമില്‍ മാറ്റമുണ്ടാകുകയില്ല. എന്നാല്‍ ഇതിനെ എ.ഐ അധിഷ്ഠിതമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതിനെ ഈ മേഖലയിലെ വലിയൊരു പരിവര്‍ത്തനം ആയിട്ടു വേണം കണക്കാക്കാന്‍. പുസ്തക പ്രസാധകര്‍ക്കും ഇത് പുതിയൊരു അനുഭവമായിരിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. പരസ്യ മേഖലയിലും ഇത് ഏറെ സഹായകരമായി മാറാനും സാധ്യതയുണ്ട്. ഗൂഗിള്‍ സെര്‍ച്ചില്‍ എ.ഐ സംവിധാനം ഉള്‍പ്പെടുത്തിയതിന് ശേഷം ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടുകളില്‍ നിന്ന് അതിന്റെ ലിങ്കുകളില്‍ ക്ലിക്കുചെയ്യുന്ന ആളുകളുടെ എണ്ണം ഏകദേശം 50% കുറഞ്ഞുവെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങളും വെളിപ്പെടുത്തുന്നത്.
എന്നാല്‍ എ.ഐ മോഡിനായുള്ള പരസ്യ വരുമാനത്തിന്റെ രീതി എങ്ങനെ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഗൂഗിള്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കൂടുതല്‍ കൃത്യമായി ഗൂഗിളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാന്‍ ആളുകള്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കും എന്നാണ് കമ്പനി കരുതുന്നത്. ജെമിനി എ.ഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഉത്തരങ്ങള്‍ സൃഷ്ടിക്കുന്ന ഗൂഗിളിന്റെ പുതിയ സംവിധാനം യുഎസിലും ഇന്ത്യയിലും ഇതിനകം ആരംഭിച്ച് കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് ബ്രിട്ടനിലും എത്തും. അതിന് മുമ്പ് തന്നെ ഇതിന്റെ ഡെമോ രാജ്യത്ത് ലഭ്യമാണ്.
വായനക്കാരുടെ കണ്ണുകള്‍ ഗൂഗിള്‍ വെബ് പേജില്‍ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കുന്നു എന്നതാണ് എ.ഐ സംവിധാനം വരുമ്പോള്‍ ഉണ്ടാകുന്ന പ്രധാന മാറ്റം. വാര്‍ത്താ ഔട്ട്‌ലെറ്റുകളുടെ പരസ്യ വരുമാനത്തെ വന്‍തോതില്‍ ഇത്, സ്വാധീനിക്കുമെന്നതും ഉറപ്പാണ്.