നിങ്ങളുടെ അടുത്ത ഒഴിവുകാലം പൂര്‍ണ്ണമായും മെച്ചപ്പെടുത്താന്‍ കഴിയുന്ന നിരവധി രഹസ്യ ആപ്പുകളും ട്രിക്കുകളുമാണ് നിങ്ങളുടെ ഐഫോണില്‍ ഒളിഞ്ഞിരിക്കുന്നതെന്നറിയുക. യാത്ര ചെയ്യുമ്പോള്‍, അത് കൂടുതല്‍ എളുപ്പവും കൂടുതല്‍ ആസ്വാദ്യകരവുമാക്കാന്‍ സഹായിക്കുന്ന ചില ടൂളുകളും ഹാക്കുകളും അതിലുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഗൂഗിള്‍ മാപ്പ് തന്നെയാണ്. സാധാരണയായി ആളുകള്‍ ആപ്പിളില്‍ ഇഷ്ടപ്പെടുന്നത് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്പിള്‍ മാപ്‌സോ, ഗൂഗിള്‍ മാപ്‌സോ ആണ്. ഏറെ സഹായകരമായ, യാത്രയുമായി ബന്ധപ്പെട്ട ചില ഫീച്ചറുകള്‍ ഉള്ളതിനാല്‍ ഗൂഗിള്‍ മാപ്‌സാണ് ഏറെ സഹായകരം എന്ന് വിദഗ്ധര്‍ പറയുന്നു.

ഗൂഗിള്‍ മാപ്‌സ് ഒരു സേര്‍ച്ച് എഞ്ചിനായി ഉപയോഗിച്ച്, നിങ്ങള്‍ ഇരിക്കുന്ന സ്ഥലത്തിന് സമീപത്തുള്ള ഇടങ്ങള്‍ കണ്ടെത്താനാകും എന്നതാണ് അതിന്റെ ഒരു സവിശേഷത്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് അടുത്തുള്ള ഒരു റെസ്റ്റോറന്റോ മറ്റൊ കണ്ടെത്തണമെങ്കില്‍ ഈ സവിശേഷത ഉപയോഗിക്കാം. കേവലം പേര് മാതമല്ല, ഇമേജുകളും, റീവ്യൂകളും ഇത് നല്‍കും. മാത്രമല്ല, റെസ്റ്റോറന്റില്‍ നിങ്ങള്‍ക്ക് ബുക്ക് ചെയ്യണമെങ്കില്‍ അതും ആപ്പുവഴി നേരിട്ട് ചെയ്യാന്‍ കഴിയും.

അതിനു പുറമെ, നിങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ താത്പര്യമുള്ള ഇടങ്ങളുടെ പട്ടിക തയ്യാറാക്കി സൂക്ഷിക്കാനും കഴിയും. ഈ പട്ടിക ഉപയോഗിച്ച് ഗ്രൂപ്പ് ഹാന്‍ഡൗട്ടുകളും സൃഷ്ടിക്കാം. ഒരു കൊളാബറേറ്റീവ് ലിസ്റ്റ് ഉണ്ടാക്കിയാല്‍, ഗ്രൂപ്പിലെ എല്ലാവര്‍ക്കും അവരവര്‍ക്ക് താത്പര്യമുള്ള സ്ഥലങ്ങളുടെ പട്ടിക അതില്‍ സൂക്ഷിക്കാന്‍ കഴിയും. ഇനി, നിങ്ങള്‍ വിമാനത്താവളത്തിലേക്ക് പോവുകയാണെങ്കില്‍ ഡയറക്റ്ററി ടാബ് ഏറെ പ്രയോജനം ചെയ്യും.

നിങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ എയര്‍പോര്‍ട്ട് തിരയുകയാണെങ്കില്‍, മുകളിലായുള്ള ഡയറെക്റ്ററി എന്ന ടാബ് സെലക്റ്റ് ചെയ്യുക. എയര്‍പോര്‍ട്ടിനകത്തെ ഷോപ്പുകള്‍, ലോഞ്ചുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി എല്ലാവയുടെയും വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാകും. ഫുഡ് ആന്‍ഡ് ഡ്രിങ്ക്, എ ടി എം, ടൊയ്ലറ്റ് തുടങ്ങ്ങി വിവിധ ഓപ്ഷനുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഈ ലിസ്റ്റ് ഫില്‍റ്റര്‍ ചെയ്യാനും കഴിയും. വിമാനത്താവളത്തിനകത്ത് ഈ ടൂള്‍ ഏറെ പ്രയോജനകരമാണ്.

അതുപോലെ തന്നെ കറന്‍സി കണ്‍വെര്‍ഷന്‍ എളുപ്പമാക്കാനുള്ള കണ്‍വെര്‍ഷന്‍ ആപ്പും ഉപയോഗ പ്രദമാണ്. ഹോം സ്‌ക്രീനിലുള്ള ബില്‍റ്റ് ഇന്‍ സേര്‍ച്ച് ബാര്‍ ഉപയോഗിച്ച് ഇത് നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. ഇതില്‍ നിങ്ങളുടെ പക്കലുള്ള കറന്‍സി മൂല്യം ടൈപ്പ് ചെയ്താല്‍, തത്തുല്യമായ പ്രാദേശിക കറന്‍സി എത്രയെന്ന് അത് കാണിക്കും. അതുപോലെ വിമാനത്തിന്റെ നില എളുപ്പത്തില്‍ അറിയാന്‍ ഐഫോണിലുള്ള ഫ്‌ലൈറ്റ് അപ്‌ഡേറ്റ്‌സ് എന്ന ടൂള്‍ ഉപയോഗിക്കാം. നിങ്ങളുടെ ഫ്‌ലൈറ്റ് നമ്പറും, വിമാനക്കമ്പനിയുടെ രണ്ടക്ക ഔദ്യോഗിക കോഡും മാത്രം നല്‍കിയാല്‍ മതിയാകും.

വിമാനത്തിന്റെ നിലവിലെ ലൊക്കേഷന്‍, വിമാനത്താവളം, ടെര്‍മിനല്‍, ഡിപ്പാര്‍ച്ചര്‍, അറൈവല്‍ സമയങ്ങള്‍, യാത്രാ സമയം, ഗെയ്റ്റ് നമ്പര്‍ തുടങ്ങി എല്ലാ വിവരങ്ങളും അതില്‍ ലഭ്യമാണ്. അനൗണ്‍സ്‌മെന്റ് കഴിഞ്ഞെങ്കില്‍, ബഗേജ് ക്ലെയിം ലൊക്കേഷനും അത് കാണിക്കും. അതുപോലെ ഐഫോണ്‍ ക്യാമറയും വിദേശയാത്രകളില്‍ ഏറെ ഉപകാരപ്രദമാണ്. ക്യാമറ ആപ്പില്‍ പോയി, സൈന്‍, മെനു അല്ലെങ്കില്‍ ഡോക്യുമെന്റ് എന്നിവയിലൊന്ന് എടുക്കുക. താഴെ വലതുഭാഗത്ത് ഒരു ഐക്കണ്‍ ഫീച്ചറിംഗ് ലൈന്‍ പ്രത്യക്ഷപ്പെടും.

അതില്‍ ട്രാന്‍സലേഷന്‍ എന്ന ബട്ടണില്‍ അമര്‍ത്തിയാല്‍, പരിഭാഷപ്പെടുത്തിയ ടെക്സ്റ്റ് സഹിതം ഇമെജ് പ്രത്യക്ഷപ്പെടും. ഇതില്‍ കോപി ടെക്സ്റ്റ് ഫീച്ചറുമുണ്ട്. കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ആപ്പിള്‍ വെതര്‍ ആപ്പും യാത്രകളില്‍ തീര്‍ച്ചയായുമൊരു സഹായിയാണ്. വെതര്‍ ആപ്പ് തുറന്ന്, അതിന്റെ താഴെ ഇടതുഭാഗത്തുള്ള മാപ്പ് ഐക്കണില്‍ അമര്‍ത്തുക. അത് കൂടുതല്‍ വിശദമായ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കും. നിങ്ങള്‍ യാത്രചെയ്യാന്‍ ഉദ്ദെശിക്കുന്ന പ്രദേശത്തെ സുരക്ഷ എത്രത്തോളം ഉണ്ടെന്നറിയാന്‍ സഹായിക്കുന്ന സെക്യൂരിറ്റി ആപ്, കുറിപ്പുകല്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന നോട്ട്‌സ് ആപ്പ് എന്നിവയും യാത്രകളില്‍ ഏറെ പ്രയോജനകരമായവയാണ്.