- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിര്‍മിതി ബുദ്ധിയുടെ കാലത്ത് എല്ലാം നോക്കി നില്ക്കുമ്പോള് മാറും; നിങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഇപ്പോള്‍ നിക്ഷേപിക്കാവുന്ന മാറുന്ന സാങ്കേതിക വിദ്യകളെ അറിയാം; ഭാവിയുടെ ലാഭ കവചങ്ങള്‍ തീര്‍ക്കാന്‍ മാറി ചിന്തിക്കാം
നിര്‍മിതി ബുദ്ധിയുടെ കാലത്ത് എല്ലാം നോക്കി നില്ക്കുമ്പോള് മാറും; നിങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഇപ്പോള്‍ നിക്ഷേപിക്കാവുന്ന മാറുന്ന സാങ്കേതിക വിദ്യകളെ അറിയാം; ഭാവിയുടെ ലാഭ കവചങ്ങള്‍ തീര്‍ക്കാന്‍ മാറി ചിന്തിക്കാം
ലണ്ടന്‍: പുത്തന്‍ സാങ്കേതികവിദ്യകള്‍ ലോകത്ത് മാറ്റങ്ങള്‍ കൊണ്ടുവരുന്നത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ്. നിര്‍മ്മിതി ബുദ്ധിയുടെ വികാസത്തോടെ പല പുത്തന്‍ മേഖലകളും പുതിയ സാധ്യതകളും മനുഷ്യര്‍ക്ക് മുന്‍പില്‍ തുറന്നു വന്നിരിക്കുന്നു. ഇത് ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചാല്‍ ഭാവി സുരക്ഷിതമായിരിക്കും എന്ന തിരിച്ചറിവും ഏറെ പേര്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. മറ്റുപലതിനും എന്നതുപോലെ നിക്ഷേപത്തിനും പുതിയ സാധ്യതകളാണ് ഇവിടെ തുറന്നിരിക്കുന്നത്.
പുത്തന്‍ സാങ്കേതിക വിദ്യകളിലെ നിക്ഷേപം നിങ്ങളുടെ മാത്രമല്ല, മക്കളുടെയും ഭാവി സുരക്ഷിതമാക്കിയേക്കും. എന്നാല്‍, അതിനൊപ്പം നഷ്ട സാധ്യതകളും വലുതാണ്. ഈ പുത്തന്‍ കമ്പനികള്‍ അവരുടെ സാധ്യതകള്‍പൂര്‍ണ്ണമായി ഉപയോഗിക്കുമോ എന്ന കാര്യം ആര്‍ക്കും ഉറപ്പ് നല്‍കാന്‍ കഴിയില്ല. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ചില നിക്ഷേപങ്ങളെ കുറിച്ച് അറിയാം. ഒരു കുട്ടി ജനിക്കുന്ന അന്നു മുതല്‍ തന്നെ അവന്റെ അല്ലെങ്കില്‍ അവളുടെ പേരില്‍ പ്രതിവര്‍ഷം 9000 പൗണ്ട് വരെ ജൂനിയര്‍ ഇന്‍ഡിവിജ്വല്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്.
മക്കള്‍ക്ക് വേണ്ടിയും പേരക്കുട്ടികള്‍ക്ക് വേണ്ടിയുമൊക്കെ ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ നടത്താം.18 വയസ്സാകുന്നത് വരെ അവര്‍ക്ക് ഇത് എടുക്കാന്‍ കഴിയില്ല എന്ന് മാത്രം. ഇതില്‍ നിങ്ങള്‍ക്ക് പണമായി നിക്ഷേപിക്കാം അല്ലെങ്കില്‍ മറ്റ് നിക്ഷേപങ്ങള്‍ വഴിയും നിക്ഷേപിക്കാന്‍ കഴിയും. ഇത് ഉപയോഗിച്ചാണ് പുത്തന്‍ നിക്ഷേപ സാധ്യതകളെ കുറിച്ച് സ്‌കോട്ടിഷ് മോര്‍ട്ട്‌ഗേജ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റില്‍ ഹാമിഷ് മാക്സ്വെല്‍ പറയുന്നത്. ഒരുപക്ഷെ നാളെ മനുഷ്യന്റെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാവുന്ന ചില സാങ്കേതികവിദ്യകളിലും കമ്പനികളിലും നിക്ഷേപിക്കുന്നതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.
പറക്കുന്ന ടാക്സികളാണ് അതിലൊന്ന്. കേള്‍ക്കുമ്പോള്‍ ഒരു പക്ഷെ ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയാണെന്ന് തോന്നും. എന്നാല്‍, ജോബി ഏവിയേഷന്‍ ഇലക്ട്രിക് എയര്‍ ടാക്സികള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. നാളെ, ഒരുപക്ഷെ നഗരയാത്രകളിലെ ലക്ഷക്കണക്കിന് മണിക്കൂറുകളാകും ഇവ ലാഭിക്കുക. ഒരു പൈലറ്റിനും നാല് യാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്ന ഈ വ്യോമ റ്റാക്സികള്‍ ഈ വര്‍ഷം ദുബായില്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കും. വിമാനത്താവളത്തില്‍ നിന്നും ജുമേറിയ ദ്വീപിലേക്കുള്ള 45 മിനിറ്റ് ദൈര്‍ഘ്യമുള്ള കാര്‍ യാത്ര 12 മിനിറ്റായി കുറയ്ക്കാന്‍ കഴിയുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അടുത്തിടെ ബ്രിട്ടനിലും സേവനം ലഭ്യമാക്കുന്നതിനായി ജോബി വെര്‍ജിന്‍ അറ്റ്‌ലാന്റിക്കുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. ഇവയുടെ സുരക്ഷിതത്വവും, സമയലാഭവും ജനങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ജോബി ഏവിയേഷന്‍ നിക്ഷേപങ്ങള്‍ക്ക് വന്‍ ലാഭമാകുന്ന ഒരു കമ്പനിയായി മാറുമെന്നാണ് മാക്സ്വെല്‍ പറയുന്നത്.
വോയ്‌സ് എ ഐ ആണ് വന്‍ നിക്ഷേപ സാദ്ധ്യതകള്‍ ഉള്ള മറ്റൊരു സാങ്കേതിക വിദ്യ. സിറി അല്ലെങ്കില്‍ അലെക്സ ഉപയോഗിക്കുന്നവര്‍ നമ്മള്‍ക്കിടയില്‍ ഏറെയുണ്ട്. എന്നാല്‍, പലപ്പോഴും അവ നമ്മള്‍ പറയുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നതില്‍ പരാജയപ്പെടാറുണ്ട്. എന്നാല്‍, ഭാവിയിലെ, ശബ്ദം അടിസ്ഥാനപ്പെടുത്തിയുള്ള വോയ്‌സ് എ ഐ സംവിധാനം നിങ്ങള്‍ അടുത്ത ഒരു സുഹൃത്തിനോട് സംസാരിക്കുന്ന അനുഭവം നല്‍കുമെന്നാണ് ലയണ്‍ ട്രസ്റ്റ് ഗ്ലോബല്‍ ഇന്നോവേഷന്‍ ഫണ്ടിലെ കോ - മാനേജര്‍ സ്റ്റോം ഉറു പറയുന്നത്.അഞ്ച് വര്‍ഷം കൊണ്ട് നിങ്ങളുടെ നിക്ഷേപത്തില്‍ 57 ശതമാനം ലാഭം ഇത് നല്‍കുമെന്നാണ് സ്റ്റോം പറയുന്നത്.
സൗണ്ട് ഹൗണ്ട് എ ഐ അത്തരത്തില്‍ നിക്ഷേപ സാധ്യത ഒരുക്കുന്ന ഒരു കമ്പനിയാണ്. ചാറ്റ് ജി പി ടി പോലുള്ള ചാറ്റ്‌ബോട്ടുകള്‍ ടെക്സ്റ്റ് അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ശബ്ദം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒന്നാണ് സൗണ്ട് ഹണ്ട്. നിങ്ങള്‍ വാഹനമോടിഉക്കുമ്പോള്‍ വിന്‍ഡോ ഉയര്‍ത്തിവയ്ക്കാനോ, എ സി ഓണ്‍ ചെ4യ്യാനോ ഒക്കെ ഇതുവഴി സാധിക്കും. ഹ്യുണ്ടായ്, മെഴ്സിഡസ് - ബെന്‍സ് തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കള്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ തുടങ്ങി കഴിഞ്ഞു. ചില ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളിലും ഇത് ഉപയോഗിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. 2022 ഏപ്രിലില്‍ നാസ്ഡാക്കില്‍ റെജിസ്റ്റര്‍ ചെയ്തതിനു ശേഷം സൗണ്ട് ഹൗണ്ടി9ന്റെ ഓഹരിമൂല്യത്തില്‍ 25 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.
ഡ്രൈവര്‍ രഹിത കാറുകളാണ് ഭാവിയിലെ നിക്ഷേപ സാധ്യത ഒരുക്കുന്ന മറ്റൊരു സാങ്കേതിക വിദ്യ. 2022 ല്‍ ഗൂഗിളിന്റെ ഉടമകളായ ആല്‍ഫബെറ്റിന്റെ കീഴിലുള്ള വേമോ ഡ്രൈവര്‍ലെസ് ടാക്സികള്‍ പുറത്തിറക്കാന്‍ തുടങ്ങി. ഫീനിക്സ് ലോസ് ഏഞ്ചലസ്, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളില്‍ ഇവ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. സ്പെഷ്യല്‍ ഡെലിവറിയാണ് നിക്ഷേപ സാധ്യത ഒരുക്കുന്ന മറ്റൊരു മേഖല. ഏകദേശം ഒരു പതിറ്റാണ്ടിന് മുന്‍പാണ് പലവ്യഞ്ജനങ്ങളും മറ്റും ഓര്‍ഡര്‍ ചെയ്താല്‍ അതേ ദിവസം ലഭ്യമ്‌നാക്കുന്ന സംവിധാനം ആരംഭിച്ചത്. അടുത്ത പടി, വിതരണ ശൃംഖലയില്‍ നിന്നും മനുഷ്യരെ ഒഴിവാക്കി ഓട്ടോമേറ്റഡ് ഡ്രോണുകള്‍ ഡെലിവറിക്കായി ഉപയോഗിക്കുക എന്നതാണ്.
ആഫ്രിക്കയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് മരുന്നുകള്‍ വിതരണം ചെയ്യുന്ന സിപ്ലിന്‍ പോലുള്ള കമ്പനികള്‍ ഈ മേഖലയില്‍ ഏറെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു. ഇവര്‍ ഇപ്പോള്‍ മറ്റു രാജ്യങ്ങളിലേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. നിക്ഷേപത്തിന് ഈ മേഖലയില്‍ സാധ്യതകള്‍ നിരവധിയാണെന്നാണ് മാക്സ്വെല്‍ പറയുന്നത്. റോബോട്ടിക്സിന്റെ അവിശ്വസനീയമായ വളര്‍ച്ചയാണ് മറ്റൊരു നിക്ഷെപ സാധ്യത ഒരുക്കുന്നത്. റോബോട്ടിക് ബട്ട്‌ലേഴ്സ് നാളെയുടെ നേരാവുകയാണെന്ന് മാക്സ്വെല്‍ പറയുന്നു.