- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- TECHNOLOGY
ഇനി വാട്‌സ്ആപ്പ് കണ്ടാലും ഫേസ്ബുക്ക് പോലെ തോന്നും; കവർ ഫോട്ടോ അപ്ലൈ ചെയ്യാനുള്ള പുത്തൻ ഫീച്ചർ വരുന്നു; കൂടുതൽ അറിയാം..
ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിൽ ഫേസ്ബുക്ക് മാതൃകയിൽ പ്രൊഫൈലിന് മുകളിൽ കവർ ഫോട്ടോ സജ്ജമാക്കാനുള്ള ഫീച്ചർ ഉടൻ അവതരിപ്പിച്ചേക്കും. നിലവിൽ ബിസിനസ് അക്കൗണ്ടുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഈ സംവിധാനം എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് മെറ്റ.
ഈ പുതിയ ഫീച്ചർ പ്രകാരം, ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ സെറ്റിങ്‌സ് വഴി ഇഷ്ടമുള്ള ചിത്രം കവർ ഫോട്ടോയായി തിരഞ്ഞെടുത്ത് പ്രൊഫൈലിന് മുകളിൽ പ്രദർശിപ്പിക്കാൻ സാധിക്കും. ഇത് ഫേസ്ബുക്ക്, ലിങ്ക്ഡ്ഇൻ തുടങ്ങിയ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിലവിലുള്ളതിന് സമാനമായ സംവിധാനമായിരിക്കും. വാട്‌സ്ആപ്പ് ബീറ്റ ഇൻഫോയാണ് ഈ വിവരം പുറത്തുവിട്ടത്. ഈ ഫീച്ചർ നിലവിൽ വികസന ഘട്ടത്തിലാണ്.
കവർ ഫോട്ടോകൾക്കായി പുതിയ പ്രൈവസി സെറ്റിംഗ്‌സും വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ കവർ ഫോട്ടോ ആർക്കൊക്കെ കാണാം എന്ന് നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കും. നിലവിൽ പരീക്ഷണത്തിലുള്ള ഓപ്ഷനുകളിൽ 'എല്ലാവർക്കും', 'എന്റെ കോൺടാക്റ്റുകൾ', 'ആർക്കും വേണ്ട' (No one) തുടങ്ങിയവ ഉൾപ്പെടുന്നു.
ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലെ വാട്‌സ്ആപ്പ് ബീറ്റ 2.25.32.2 പതിപ്പിലാണ് ഈ കവർ ഇമേജ് ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം വഴി ടെസ്റ്റർമാർക്ക് ലഭ്യമാക്കും. ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ കൂടുതൽ വ്യക്തിഗതമാക്കാൻ ഈ ഫീച്ചർ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.




