- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്സ്ആപ്പ് ഗ്രൂപ്പുചാറ്റുകളില്‍ പുതിയ അപ്ഡേറ്റ്; സന്ദേശങ്ങള്‍ക്ക് മറുപടി നല്കാന് ഇനി കൂടുതല്‍ എളുപ്പമാകും; ഓരോ സന്ദേശത്തിനുമുള്ള മറുപടികള്‍ യാഥാര്‍ത്ഥ മെസേജിന് കീഴില്‍ നേരിട്ട് ഗ്രൂപ്പ് ചെയ്യപ്പെടും
വാട്സ്ആപ്പ് ഗ്രൂപ്പുചാറ്റുകളില്‍ പുതിയ അപ്ഡേറ്റ്
ഗ്രൂപ്പ് ചാറ്റുകളില്‍ പുതിയ പരീക്ഷണവുമായി വാട്സ്ആപ്പ്്. നിലവിലെ ഗ്രൂപ്പ് ചാറ്റുകളില്‍ പല സന്ദേശങ്ങളും കൃത്യമായി ലഭിക്കുന്നില്ല എന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ പരീക്ഷണം നടത്താന്‍ വാട്സാപ്പ് തീരുമാനിച്ചിരിക്കുന്നത്. സംഭാഷണ ത്രെഡുകള്‍ പ്രധാന ചാറ്റില്‍ നിന്ന് വേറിട്ട ഗ്രൂപ്പായി മാറാന്‍ അനുവദിക്കുന്ന രീതിയാണ് ഇപ്പോള്‍ പരീക്ഷിക്കുന്നത്. ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഇത് ഏറെ സഹായകരമാകും എന്നാകും വാട്സാപ്പിന്റെ ഉപജ്ഞാതാക്കളായ മെറ്റ അറിയിക്കുന്നത്.
ഗ്രൂപ്പ് ചാറ്റിലെ ഒരു പ്രത്യേക സന്ദേശത്തിനുള്ള മറുപടി കാണാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ഉപഭോക്താക്കള്‍ക്ക് ഒരു ത്രെഡില്‍ തന്നെ ടാപ്പ് ചെയ്യാനും സന്ദേശത്തിനുള്ള എല്ലാ പ്രതികരണങ്ങളും ഒരൊറ്റ ശൃംഖലയില്‍ തന്നെ കാണാന്‍ കഴിയും എന്നാണ് മെറ്റാ അധികൃതര്‍ അവകാശപ്പെടുന്നത്. ഡബ്ല്യൂ എ ബീറ്റാ ഇന്‍ഫോ എന്ന വെബ്സൈറ്റ് ഉപയോഗിച്ചാണ് മെറ്റ ഈ പുതിയ സംവിധാനം തയ്യാറാക്കിയത്.
വ്യക്തിഗത സംഭാഷണങ്ങളിലും ഗ്രൂപ്പ്് ചാറ്റുകളിലും വരുന്ന സന്ദേശങ്ങള്‍ സംബന്ധിച്ച കൂടുതല്‍ പുതുമകള്‍ക്കായി കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഡബ്ല്യൂ എ ബീറ്റാ ഇന്‍ഫോ അവരുടെ ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു. വ്യക്തിഗത സംഭാഷണങ്ങള്‍, ഗ്രൂപ്പ് ചാറ്റുകള്‍, കമ്മ്യൂണിറ്റികള്‍, ചാനലുകള്‍ എന്നിവയ്ക്കായുള്ള ഭാവി അപ്‌ഡേറ്റില്‍ ഈ പുതിയ സംവിധാനം ഉള്‍പ്പെടുത്തും എന്നാണ് അവര്‍ വ്യക്തമാക്കുന്നത്.
ഇനി മുതല്‍ ഓരോ സന്ദേശത്തിനുമുള്ള മറുപടികള്‍ യാഥാര്‍ത്ഥ മെസേജിന് കീഴില്‍ നേരിട്ട് ഗ്രൂപ്പ് ചെയ്യപ്പെടും. പലപ്പോഴും ഗ്രൂപ്പ് ചാറ്റ് ആയത് കൊണ്ട് തന്നെ പല സന്ദേശങ്ങള്‍ക്കുമുള്ള മറുപടികള്‍ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുകയായിരിക്കും. എന്നാല്‍ പുതിയ സംവിധാനം വരുമ്പോള്‍ ഓരോ സന്ദേശത്തിനും അതിന് തന്നെയുള്ള മറുപടിയായി കാണാന്‍ കഴിയും. ഓരോ വ്യക്തിയുടേയും സന്ദേശത്തിനുള്ള മറുപടിയായി മൊത്തത്തില്‍ സ്‌ക്രോള്‍ ചെയ്ത് നോക്കേണ്ട ആവശ്യം ഇനി വരില്ലെന്നാണ് മെറ്റ അവകാശപ്പെടുന്നത്.
ആപ്പിളിന്റെ ഐ മെസേജിലും ഫേസ്ബുക്ക് മെസഞ്ചറിലും ഇതിനകം തന്നെം ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായ തോതില്‍ എന്ന് മുതല്‍ ഇത് ലഭ്യമാകും എന്ന കാര്യം മെറ്റ ഇനിയും വ്യക്തമാക്കിയിട്ടില്ല. രണ്ട് വര്‍ഷം മുമ്പാണ് ഗ്രൂപ്പ് ചാറ്റുകളില്‍ വാട്സാപ്പ് വലിയ തോതിലുള്ള മാറ്റങ്ങള്‍ വരുത്തിയത്. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ 512 ആളുകള്‍ക്ക് അംഗമാകാന്‍ ഇത് വഴി സാധിക്കുമായിരുന്നു. നേരത്തേ 256 പേര്‍ക്കാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ കഴിയുമായിരുന്നത്.
രണ്ട് ജിബി വരെയുള്ള ഫയലുകള്‍ വാട്‌സാപ്പിലൂടെ അയക്കാം എന്നതായിരുന്നു ഇതിലെ മറ്റൊരു സുപ്രധാന മാറ്റം. നേരത്തെ വെറും 100 എംബി വലിപ്പമുള്ള ഫയലുകള്‍ മാത്രമേ അയക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് ഗ്രൂപ്പ് ചാറ്റുകളില്‍ കൂടുതല്‍ നിയന്ത്രണാധികാരം നല്‍കുന്ന പുതിയൊരു ഫീച്ചറും വാട്‌സാപ്പിന്റെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതുവഴി, വാട്‌സാപ്പ് അഡ്മിന്മാര്‍ക്ക് ഗ്രൂപ്പുകളിലെ സന്ദേശങ്ങള്‍ എല്ലാവര്‍ക്കുമായി നീക്കം ചെയ്യാന്‍ സാധിക്കും. 'ദിസ് വാസ് റിമൂവ്ഡ് ബൈ ആന്‍ അഡ്മിന്‍' എന്ന അറിയിപ്പ് സന്ദേശത്തിന് നേരെ കാണാനാകുമായിരുന്നു.