വാഷിംഗ് മെഷീനുകള്‍ ഇന്ന് നമ്മുടെ തിരക്കേറിയ ജീവിതത്തിലെ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ്. എന്നാല്‍ നമ്മളില്‍ പലരും വാഷിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നത് ശരിക്കും അതിന്റെ പ്രവര്‍ത്തനം മനസിലാക്കിയിട്ട് തന്നെയാണോ . എന്നാല്‍ ശ്രദ്ധിക്കുക വാഷിംഗ് മെഷീനുകള്‍ തെറ്റായി ഉപയോഗിക്കുന്നത് വഴി ഉണ്ടാകുന്നത് പണനഷ്ടം മാത്രമല്ല തുണി നഷ്ടവുമാണ്. വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നവര്‍ വരുത്തുന്ന പൊതുവായ തെറ്റുകള്‍ ഏതൊക്കെയാണെന്ന് നോക്കാം. വാഷിംഗ് മെഷീനില്‍ തുണി അലക്കുന്ന നമ്മളില്‍ പലരും അത് ഓട്ടോ പൈലറ്റിലിട്ടാണ് ഉപയോഗിക്കുന്നത്.

പുതിയ വാഷിംഗ് മെഷീന്‍ വാങ്ങുമ്പോള്‍ നമ്മളില്‍ എത്ര പേര്‍ അതിനോടൊപ്പമുള്ള മാനുവല്‍ വായിക്കാറുണ്ട്. നമ്മുടെ വസ്ത്രങ്ങളുടെ വൃത്തിയേയും വിലകൂടിയ വാഷിംഗ് മെഷീനുകളുടെ ആയുസിന്റെയും കാര്യത്തില്‍ നമ്മള്‍ നന്നായി ശ്രദ്ധിക്കണം എന്നാണ് ബ്ര്ിട്ടനിലെ വിദ്ഗ്ധനായ ആര്‍മിറ്റ് നമ്മളോട് പറയുന്നത്. വാഷിംഗ് മെഷീനില്‍ ഓവര്‍ലോഡ് കയറ്റരുതെന്ന് നമ്മളില്‍ മിക്കവര്‍ക്കും അറിയാം. എല്ലാ വസ്ത്രങ്ങളും ശരിയായി കഴുകുന്നതിനും ഡ്രം ശരിയായി കറങ്ങുന്നതിനും മെഷീന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും ഒരു കൈ വീതിക്ക് തുല്യമായ 25% വിടവില്‍ വേണം മെഷീനില്‍ തുണികള്‍ നിറയ്ക്കാന്‍ എന്നാണ് ആര്‍മിറ്റ് നിര്‍ദ്ദേശിക്കുന്നത്.

കിടക്കവിരി, ബാത്ത് ടവലുകള്‍ പോലുള്ള വലിയ ഇനങ്ങള്‍ മൊത്തം ഉപരിതല വിസ്തീര്‍ണ്ണം കുറയ്ക്കുന്നതിനായി നിങ്ങള്‍ക്ക് മടക്കി വെയ്ക്കാം. അപ്പോഴും ഭാരം കൂടാതെ തന്നെ നോക്കണം. ഓരോ വാഷിംഗ് മെഷീനിനും ഓരോ ഭാരപരിധി ഉണ്ടായിരിക്കും. അതിന് അനുസരിച്ച് വേണം മെഷിനില്‍ ലോഡ് ചെയ്യാന്‍. വസ്ത്രങ്ങള്‍ ചുറ്റിക്കറങ്ങാന്‍ മതിയായ ഇടമില്ലെങ്കില്‍ മെഷീനിന് അവ നന്നായി കഴുകാനോ വെള്ളം കാര്യക്ഷമമായി ഉപയോഗിക്കാനോ കഴിയില്ലെന്ന് ആര്‍മിറ്റ് പറയുന്നു. സോപ്പ് പൊടി ഡ്രോയറില്‍ അമിതമായി നിറയ്ക്കരുത്.

അവ ഡിസ്പെന്‍സറുകള്‍ അടഞ്ഞു പോകാനും മെഷീനില്‍ അടിഞ്ഞുകൂടാനും കാരണമാകും. അടുത്തതായി വാഷിംഗ് മെഷീനുകള്‍

ചോര്‍ന്നൊലിക്കുന്നത് ഒഴിവാക്കണം. വെള്ളം എവിടെ നിന്നാണ് വരുന്നതെന്ന് കൃത്യമായി മനസ്സിലാക്കുന്നതിലൂടെ ചോര്‍ച്ചയുടെ അടിസ്ഥാനകാരണം തിരിച്ചറിയാന്‍ കഴിയും. പേപ്പര്‍ ടവ്വലോ ടോയ്‌ലറ്റ് പേപ്പറോ താഴെ വയ്ക്കുന്നത് ഒരു ചെറിയ ചോര്‍ച്ച പോലും വേഗത്തില്‍ തിരിച്ചറിയാന്‍ സഹായിക്കും.

തുണികള്‍ കഴുകിയതിന് ശേഷവും സോഫ്റ്റ്നര്‍ കമ്പാര്‍ട്ട്മെന്റില്‍ വെള്ളം അവശേഷിക്കുന്നുണ്ടെങ്കില്‍ ്അവിടെ എന്തെങ്കിലും അടഞ്ഞിരിക്കുകയാണെന്ന് ഉറപ്പാണ്. നിങ്ങള്‍ക്ക് തന്നെ ഇത് വൃത്തിയാക്കാം. മാസത്തിലൊരിക്കല്‍ എങ്കിലും നിങ്ങളുടെ മെഷീന്‍ വൃത്തിയാക്കണം എന്നാണ് ആര്‍മിറ്റ് ശുപാര്‍ശ ചെയ്യുന്നത്. ഇപ്പോള്‍ പല ബ്രാന്‍ഡുകളിലും സ്വയം വൃത്തിയാക്കാനുള്ള സംവിധാനവും ഉണ്ട്. തുണികള്‍ കഴുകിയതിന് ശേഷം മെഷീനിന്റെ വാതില്‍ പെട്ടെന്ന് തന്നെ അടയ്ക്കരുത് എന്നാണ് നിര്‍ദ്ദേശം. ഇത് വായുസഞ്ചാരം തടയുകയും പൂപ്പല്‍ വളരാനും ദുര്‍ഗന്ധം ഉണ്ടാകാനും കാരണമാകും.

അത് പോലെം വാഷിംഗ് മെഷീന്‍ ഒരിക്കലും ചരിഞ്ഞിരിക്കാനും അനുവദിക്കരുതെന്ന് ആര്‍മിറ്റ് പറയുന്നു. നാണയങ്ങള്‍, ബട്ടണുകള്‍ ആഭരണങ്ങള്‍ ഇവ ഒന്നും തന്നെ വാഷിംഗ്മെഷീനുള്ളില്‍ വരാതെ നോക്കുകയും വേണമെന്നാണ് ആമിറ്റ് നിര്‍ദ്ദേശിക്കുന്നത്.