കൊച്ചി: കേരളത്തിൽ സ്‌കോളിയോസിസ് (നട്ടെല്ല് അസാധാരണയായി വളയുന്ന അവസ്ഥ) രോഗികളുടെ കൂട്ടായ്മ നിലവിൽ വന്നു. അമൃത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സ്‌പൈൻ വിഭാഗത്തിന്റെ നേത്യത്വത്തിലാണ് കൂട്ടായ്മ രൂപീകരിച്ചത്. കൂട്ടായ്മയോടനുബന്ധിച്ച സ്‌കോളിയോസിസ് സപ്പോർട്ട് ഗ്രൂപ്പിന്റെ ലോഗോപ്രകാശനം നിർവഹിച്ചു. സ്‌കോളിയോസിസ് രോഗികളും, സ്‌കോളിയോസിനു ശസ്ത്രക്രിയചെയ്തു സുഖം പ്രാപിച്ചവരും അവരുടെ കുടുംബാഗങ്ങളും സംഗമത്തിൽ പങ്കെടുത്തു. സ്‌കോളിയോസിസ് രോഗികൾക്ക് സർക്കാരിന്റെ ഭാഗത്തു നിന്ന് പ്രത്യേക പരിഗണന ലഭിക്കേണ്ടതാണെന്നു സപ്പോർട്ട് ഗ്രൂപ്പ് ആവശ്യപ്പെട്ടു.

ഓർത്തോപീഡിക്‌സ് വിഭാഗത്തിലെ സ്‌പൈൻ വിഭാഗം ക്ലിനിക്കൽ അസ്സോസിയേറ്റ് പ്രൊഫസർ ഡോ. ക്യഷ്ണകുമാർ ആർ, ഓർത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോ. ചന്ദ്രബാബു, ഡോ. രാജേഷ്‌പൈ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടന്റ്, ഡോ. വി.ഭാസ്‌ക്കരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.