- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂടിന്റെ ആധിക്യം വർധിച്ചു; രോഗങ്ങളുടേയും; ചൂടിൽ നിന്നു രക്ഷനേടാൻ ധാരാളം വെള്ളം കുടിക്കണമെന്ന് ഡോക്ടർമാർ
മസ്‌ക്കറ്റ്: വേനൽച്ചൂടിന് കാഠിന്യമേറിയതോടെ അതുസംബന്ധിച്ചുള്ള അസുഖങ്ങളും ഏറി വരുന്നതായി റിപ്പോർട്ട്. ചൂട് താങ്ങാൻ സാധിക്കാത്തതിനാൽ നിർജലീകരണം, വയറിളക്കം, ശരീരവേദന, പനി, ഉയർന്ന രക്തസമ്മർദം തുടങ്ങിയ രോഗങ്ങളാൽ ആളുകൾ വലയുന്നു.ചൂടു മൂലമുള്ള അസുഖങ്ങൾ വർധിച്ചതോടെ ക്ലിനിക്കുകളിലേക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും ക്രമാതീത
മസ്‌ക്കറ്റ്: വേനൽച്ചൂടിന് കാഠിന്യമേറിയതോടെ അതുസംബന്ധിച്ചുള്ള അസുഖങ്ങളും ഏറി വരുന്നതായി റിപ്പോർട്ട്. ചൂട് താങ്ങാൻ സാധിക്കാത്തതിനാൽ നിർജലീകരണം, വയറിളക്കം, ശരീരവേദന, പനി, ഉയർന്ന രക്തസമ്മർദം തുടങ്ങിയ രോഗങ്ങളാൽ ആളുകൾ വലയുന്നു.
ചൂടു മൂലമുള്ള അസുഖങ്ങൾ വർധിച്ചതോടെ ക്ലിനിക്കുകളിലേക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും ക്രമാതീതമായ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒരാഴ്ച കൊണ്ട് രോഗികളുടെ എണ്ണത്തിൽ 30 ശതമാനത്തോളം വർധനയുണ്ടായതായി അറ്റ്‌ലസ് ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിഭാഗം ഡോ. പ്രദീപ് മഹേശ്വരി വ്യക്തമാക്കി.
സൂര്യപ്രകാശം ഏൽക്കുന്നത് കഴിവതും ഒഴിവാക്കണമെന്നും രോഗങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിന് ധാരാളം വെള്ളം കുടിക്കുകയും വേണമെന്ന് ഡോ. പ്രദീപ് ചൂണ്ടിക്കാട്ടുന്നു. അന്തരീക്ഷോഷ്മാവിലുണ്ടായ വർധന മൂലം കുട്ടികൾക്കു പോലും ഏറെ രോഗങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ചൂട് വർധിച്ചതു മൂലം കുട്ടികളിൽ വയറിളക്കം, മഞ്ഞപ്പിത്തം, പനി തുടങ്ങിയ രോഗങ്ങൾ പകരുന്നുണ്ടെന്ന് ശിശുരോഗ വിദഗ്ദ്ധർ വെളിപ്പെടുത്തുന്നു.
താപനിലയിൽ പെട്ടെന്നുണ്ടാകുന്ന വർദ്ധന ആളുകൾക്ക് പെട്ടെന്ന് രോഗം പിടിപെടാൻ കാരണമാകും. നിലവിലെ കാലാവസ്ഥ ബാക്ടീരിയകൾ പെട്ടെന്ന് വളരാൻ കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു. അതുകൊണ്ട് തന്നെ വേനൽക്കാലത്ത് ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങൾ വർദ്ധിക്കും. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വൃത്തിയായി സോപ്പുപയോഗിച്ച് കൈകൾ കഴുകണം. പല കുട്ടികളും കൈകഴുകുമ്പോൾ സോപ്പ് ഉപയോഗിക്കാറില്ല. നിലവിലെ കാലാവസ്ഥയിൽ ഇത് കർശനമായി പാലിക്കണം.