- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് സുവർണ്ണ ജൂബിലിയും പൂർവ്വ വിദ്യാർത്ഥി സമ്മേളനവും
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്‌സ് കോളേജിന്റെ സുവർണ്ണ ജൂബിലി അതിഗംഭീരമായി ആഘോഷിക്കുന്നു. ആഘോഷപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ജൂലൈ 25-ാം തീയതി കോളേജിന്റെ രക്ഷാധികാരിയായ കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണജൂബിലി ആഘോഷങ
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്‌സ് കോളേജിന്റെ സുവർണ്ണ ജൂബിലി അതിഗംഭീരമായി ആഘോഷിക്കുന്നു. ആഘോഷപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ജൂലൈ 25-ാം തീയതി കോളേജിന്റെ രക്ഷാധികാരിയായ കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിച്ചു.
ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണജൂബിലി ആഘോഷങ്ങളുടെ തിലകക്കുറിയായി പൂർവ്വ വിദ്യാർത്ഥി സംഘടനയായ എഫ്ഒഎസ്എയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 20ന് ശനിയാഴ്ച രാവിലെ 9.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ പൂർവ്വ വിദ്യാർത്ഥി സമ്മേളനം നടത്തും. 50 വർഷങ്ങളിലായി ഈ കലാലയത്തിൽ നിന്നും പഠിച്ചിറങ്ങി ജീവിതം കരുപ്പിടിപ്പിച്ച പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികളിൽ ഈ സമ്മേളനത്തിന്റെ സന്ദേശം എത്തിച്ചുകൊണ്ട് എന്റെ കലാലയം എന്റെ ജീവിതം എന്ന മുദ്രാവാക്യവുമായി നടത്തപ്പെടുന്ന ഈ സമ്മേളനത്തിൽ പരമാവധി പൂർവ്വ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യം ഉറപ്പു വരുത്തുവാൻ വിപുലമായ ഒരു സംഘാടക സമിതി പ്രവർത്തിച്ചു വരുന്നു. സമ്മേളനത്തിൽ ബിഷപ്പ്, മന്ത്രിമാർ, എംപി, എംഎൽഎമാർ എന്നിവർ വിശിഷ്ടാതിഥികളായെത്തും. സമ്മേളനത്തിൽ ഉന്നത ശ്രേണികളിലെത്തിയ പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ, റിട്ടയർ ചെയ്ത മുഴുവൻ പൂർവ്വാദ്ധ്യാപകരേയും ആദരിക്കുന്ന ഗുരുവന്ദനം, സ്‌നേഹവിരുന്ന്, ഗംഭീര പലാപരിപാടികൾ, ബാച്ചടിസ്ഥാനത്തിലുള്ള ഒത്തുചേരലുകൾ എന്നീ പരിപാടികളെല്ലാം ക്രമീകരിച്ചിട്ടുണ്ട്.
ഇതോടൊപ്പം ഇപ്പോൾ ഈ കോളേജിൽ പഠിക്കുന്ന നിർദ്ധനയായ ഒരു വിദ്യാർത്ഥിനിക്ക് ഒരു ഭവനം നിർമ്മിച്ചു നൽകുവാൻ എഫ്ഒഎസ്എ നിശ്ചയിക്കുകയും നിർമ്മാണം നടന്നുവരികയുമാണ്. ഈ ഭവന നിർമ്മാണത്തിനും ഡിസംബർ 20 ന്റെ മഹാസംഗമത്തിന്റെ വിവിധ ചെലവ്ക്കുമായി ഏകദേശം പത്ത് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതിലേക്ക് പൂർവ്വ വിദ്യാർത്ഥികളായ ഏവരുടേയും അകമഴിഞ്ഞ സംഭാവനകൾ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. സംഭാവന നൽകുവാനാഗ്രഹിക്കുന്നവർ താഴെപ്പറയുന്ന അക്കൗണ്ട് നമ്പരിൽ നിക്ഷേപിക്കേണ്ടതാണ്.
ബാങ്ക് - കാത്തലിക് സിറിയൻ ബാങ്ക്, പറത്തോട് ബ്രാഞ്ച്, അക്കൗണ്ട് ഹോൾഡർ - ഫോർമെർ സ്റ്റുഡൻസ് അസോസിയേഷൻ, അക്കൗണ്ട് നമ്പർ 007603494768190001
IFSC- CSBK0000076