- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാക്കൂനി സംഘർഷം; നാദാപുരം ജനങ്ങൾ ജാഗ്രത പാലിക്കണം; എസ്ഡിപിഎ
കോഴിക്കോട്: കുറ്റ്യാടി മണ്ഡലത്തിലെ കാക്കുനിയിൽ ലീഗ്‌സിപിഐ(എം) സംഘർഷത്തിന്റെ പശ്ചാതലത്തിൽ നാദാപുരം മേഖലയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എസ്ഡിപിഎ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി. രണ്ട് ദിവസമായി നിസാരപ്രശ്‌നത്തിന്റെ പേരിൽ മുസ്‌ലിംലീഗിന്റെയും സിപിഎമ്മിന്റെയും പ്രവർത്തകർ തമ്മിൽ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ ആസൂത്രി
കോഴിക്കോട്: കുറ്റ്യാടി മണ്ഡലത്തിലെ കാക്കുനിയിൽ ലീഗ്‌സിപിഐ(എം) സംഘർഷത്തിന്റെ പശ്ചാതലത്തിൽ നാദാപുരം മേഖലയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എസ്ഡിപിഎ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി.
രണ്ട് ദിവസമായി നിസാരപ്രശ്‌നത്തിന്റെ പേരിൽ മുസ്‌ലിംലീഗിന്റെയും സിപിഎമ്മിന്റെയും പ്രവർത്തകർ തമ്മിൽ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ ആസൂത്രിത കലാപത്തിനുള്ള തുടക്കമാണെന്ന് സശേയിക്കേണ്ടിയിരിക്കുന്നു. മുസ്‌ലിം ലീഗ് പ്രവർത്തകരുടെ അപക്വമായ ഇടപെടലുകളും ഇതിന് പ്രതികാരമായി പുറമേ നിന്ന് ഗുണ്ടകളെയിറക്കി സിപിഐ(എം) നടത്തിക്കൊണ്ടിരിക്കുന്ന ബോബ് രാഷ്ട്രീയവും കൂടുതൽ സംഘർഷത്തിന് വഴിവെക്കുകയാണ്.
നിരവധി വീടുകൾക്കും സ്വത്തുകൾക്കും വസ്തുകൾക്കും നഷ്ടമുണ്ടാക്കുകയും ഏതാനും പേർക്ക് പരിക്കേൾക്കുകയും ചെയ്ത കാക്കുനി സംഭവം മുളയിലെ നുള്ളിക്കളയാൻ സാധിക്കാത്തത് പൊലീസ്റ്റിന്റെ വീഴ്‌ച്ചയാണ്. മുസ്‌ലിം ലീഗിന്റെയും സിപിഎമ്മിന്റെയും ക്രമിനിലുകൾ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളിൽ പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം വാർത്തകുറിപ്പിലൂടെ പറഞ്ഞു.