- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേമത്ത് എസ്.ഡി.പി.ഐ സ്ഥാനാർത്ഥി മത്സരിക്കില്ല; ബിജെപിയെ തോൽപ്പിക്കാൻ കരുത്തുള്ള മുന്നണിയെ വോട്ടുചെയ്തു സഹായിക്കും; ബാലശങ്കറിന്റെ വെളിപ്പെടുത്തൽ ഗൗരവകരമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ്
കണ്ണൂർ:നേമത്ത് ബിജെപിയെ തോൽപ്പിക്കാൻ കരുത്തുള്ള പാർട്ടിയെ സഹായിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേമത്ത് എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ നിർത്തി ല്ല. അവിടുത്തെ രാഷ്ട്രീയ സാഹചര്യമനുസരിച്ചാണ് നിലപാട് സ്വീകരിക്കുക സംസ്ഥാനത്ത് ഇക്കുറി മുപ്പതിലേറെ മണ്ഡലങ്ങളിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളെ നിർത്തും. കണ്ണൂരിൽ നാല് മണ്ഡലങ്ങളിൽ പാർട്ടി മത്സരിക്കും.
സംസ്ഥാനത്ത് ആദ്യമായി ബിജെപി അധികാരത്തിലെത്തിയത് ഒരു കൈ സഹായത്താലാണെന്ന് ആരും മറന്നു കാണില്ല. ഇത്തവണയും ഇടത്-വലതു മുന്നണികൾ പലമണ്ഡലങ്ങളിലും ബിജെപിയുമായി ധാരണയുണ്ടാക്കിയെന്ന വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മതനിരപേക്ഷ നിലപാടുകൾ ഉയർത്തി പിടിക്കുന്ന സിപിഎമ്മും കോൺഗ്രസും ബിജെപിയുമായി ധാരണയുണ്ടാക്കുന്നത് കൂടുതൽ അപകടകരമാണ്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ കോന്നിയിൽ വിജയിപ്പിക്കാൻ സിപിഎം. - ബിജെപി ഡീൽ ഉണ്ടെന്ന് ആർ.എസ്.എസ് സൈദ്ധാന്തിക ഡോ. ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തൽ അപകടകരമായ സൂചനയാണ് നൽകുന്നത്. ഇതു സംബന്ധിച്ച് ഇടതുമുന്നണി നിലപാട് വ്യക്തമാക്കണം. സിപിഎമ്മുമായി യുണ്ടാക്കിയ ധാരണ പ്രകാരമാണ് സുരേന്ദ്രൻ മഞ്ചേശ്വരത്തിന് പുറമേ കോന്നിയിലും മത്സരിക്കുന്ന തന്നെ ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ പത്രാധിപർ ആർ.ബാലശങ്കറിന്റെ വെളിപ്പെടുത്തൽ അതീവ ഗുരുതരമാണ്.
ഈ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിലെങ്കിലും ബിജെപിയെ വിജയിപ്പിക്കാൻ സിപിഎം ധാരണയുണ്ടാക്കിയതായി സംശയമുണ്ട്. സ്വർണക്കടത്ത് പോലുള്ള വിവാദ വിഷയങ്ങൾ ഏറെ വേഗം മരവിച്ചു പോയതും സംശയമുണർത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ അദ്ധീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി വിളിപ്പിച്ചത് തന്നെ വലിയ വാർത്തയായിരുന്നു. കാടിളക്കി വന്ന കേന്ദ്ര ഏജൻസിയുടെ അന്വേഷണം നിലച്ചുപോയത് എന്തുകൊണ്ടാണെന്നും അബ്ദുൽ ഹമീദ് ചോദിച്ചു.