- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ തെരഞ്ഞെടുപ്പിനിടെ സഹോദരനെ മർദ്ദിച്ചത് ചോദ്യം ചെയ്തത് ലോറി ഡ്രൈവർ; പ്രതിയുടെ അച്ഛൻ തെരഞ്ഞെടുപ്പിൽ തോറ്റത് വൈരാഗ്യം കൂട്ടി; കണ്ണൂരിൽ നിന്ന് വെട്ടുകല്ലുമായി എത്തുന്നത് അറിഞ്ഞ് ആസൂത്രണം; ഇത്തിരക്കര പാലത്തിന് സമീപത്തെ അക്രമത്തിന് പിന്നിൽ എസ് ഡി പി ഐക്കാർ
ചാത്തന്നൂർ : ദേശീയപാതയിൽ ഇത്തിക്കര പാലത്തിനു സമീപം റോഡരികിൽ നിർത്തിയിട്ട ലോറി ഡ്രൈവറെ ഏഴംഗ സംഘം മാരകായുധങ്ങളുമായി എത്തി ആക്രമിച്ച് അവശനാക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് എസ് ഡി പി ഐ പ്രവർത്തകർ കൂടി ചാത്തന്നൂർ പൊലീസിന്റെ പിടിയിൽ .
കുളത്തൂപ്പുഴ സ്വദേശികളായ വില്ലു മല കുന്നുംപുറത്ത് വീട്ടിൽ ഷംനാദ് ( 25 ), ചോഴിയക്കോട് ഫാറൂഖ് മൻസിലിൽ എ.മുഹമ്മദ് സിദ്ദീഖ് (22) എന്നിവരാണ് ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത്. ലോറിഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസിൽ നാലും, അഞ്ചും പ്രതികളാണ് ഇവർ. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ അഞ്ചലിൽ നിന്ന് ചാത്തന്നൂർ സി ഐ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിൽ എസ് ഐ രഞ്ജിത്ത്, സിപിഒ രജിത്ത്, എ എസ് ഐ ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ആക്രമണത്തിന് ആയി ഉപയോഗിച്ച ഓട്ടോയും , ബൈക്കും പൊലീസ് പിടിച്ചെടുത്തു.
ഒളിവിൽ കഴിഞ്ഞിരുന്ന എസ്ഡിപി പ്രവർത്തകരായ മൂന്ന് പ്രതികളെ കഴിഞ്ഞ പത്താം തീയതി ചാത്തന്നുർ പൊലീസ് പിടികൂടിയിരുന്നു. പിടിയിലായ കുളത്തൂപ്പുഴ സ്വദേശികളായ താഹ മനസ്സിൽ താഹ കുട്ടി (38),കല്ലുവെട്ടാംകുഴി അൻസി മൻസിലിൽ അഫ്‌സൽ (29), പി.കെ ഹൗസിൽ സൂഫിയാൻ (21 ) എന്നിവർ കൊല്ലം ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
കഴിഞ്ഞ ജൂലൈ 29ന് രാത്രി പന്ത്രണ്ടോടെ ആയിരുന്നു ആക്രമണം. കണ്ണൂരിൽ നിന്ന് വെട്ടു കല്ലുമായി കൊട്ടിയതേക്ക് വന്നതായിരുന്നു ലോറി. ഡ്രൈവർ കുളത്തുപുഴ സ്വദേശി കുരുവിള വീട്ടിൽ ഷിബിൻ സൈനുദ്ദീൻ ( 30 ) ആണ് ആക്രമിക്കപ്പെട്ടത്. ലിവർ ഉപയോഗിച്ച് ഷിബിന്റെ കാലുകൾ തല്ലി ഒടിക്കുകയായിരുന്നു.
കണ്ണൂരിൽ നിന്ന് വന്ന ലോറി ഇത്തിക്കര പാലത്തിനു സമീപമുള്ള ബ്രിഡ്ജിനു സമീപം നിർത്തിയിട്ട് ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങിയ ഷിബിനെ ഓട്ടോയിലും ബൈക്കിലും ആയി എത്തി സംഗം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അവശനായ ഷിബിനെ ഓട്ടോയിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ശബ്ദം കേട്ട് ലോറിയിലുണ്ടായിരുന്നവർ ഓടിയതിനാൽ സംഘം ഷിബിനെ ഉപേക്ഷിച്ച് വാഹനങ്ങളിൽ കയറി കടന്നുകളയുകയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഷിബിന്റെ സഹോദരനെ എസ് ഡിപിഐക്കാർ മർദ്ദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം എന്നാണ് നിഗമനം. നേരത്തെ പിടിയിലായ സൂഫിയാന്റെ പിതാവ് എസ് ഡിപിഐ കുളത്തൂപ്പുഴ മണ്ഡലം നേതാവും നെല്ലിമൂട് വാർഡിൽ കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ സ്ഥാനാർത്ഥിയും ആയിരുന്നു.
തിരഞ്ഞെടുപ്പിൽ എസ് ഡിപിഐ സ്ഥാനാർത്ഥിയുടെ തോൽവിയെ തുടർന്ന് വിറളിപൂണ്ട എസ് ഡിപിഐ സംഘം സംഘടിച്ചെത്തി നെല്ലിമൂട്ടിൽ അക്രമത്തിന് ശ്രമിക്കുകയും പൊലീസ്
എത്തി പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരുന്നു. തുടർന്ന് എസ്ഡിപിഐ സംഘം പലതവണ ഷിബിന് നേരെ വധ ഭീഷണി മുഴക്കിയിരുന്നതായും പറയുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.
29ന് രാത്രി കൊല്ലത്ത് ഷിബിൻ എത്തും എന്ന് അറിഞ്ഞ് കുളത്തൂപ്പുഴയിൽ നിന്ന് എസ് ഡി പി ഐ അക്രമി സംഘം ഓട്ടോയിലും, ബൈക്കിലുമാ ആയുധങ്ങളുമായി എത്തുകയായിരുന്നു. ആദ്യം അക്രമി സംഘം ചിന്നക്കടയിൽ എത്തിയെങ്കിലും ലോറി ഇത്തികരയിലേക്ക് പുറപ്പെട്ടിരുന്നു. തുടർന്ന് അക്രമി സംഘം പിന്തുടർന്ന് ഇത്തിക്കരയിൽ എത്തുകയും ആക്രമിക്കുകയും ആയിരുന്നു.
ടവർ ലൊക്കേഷൻ, സിസിടിവി ദൃശ്യങ്ങൾ എന്നിവയുടെ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. അക്രമത്തിന് ശേഷം ഓട്ടോ സഞ്ചരിച്ച വഴി സിസിടിവി പരിശോധനയിലൂടെ പൊലീസ് കണ്ടെത്തി. ചാത്തന്നൂരിൽ നിന്ന് കുളത്തൂപ്പുഴ വരെയുള്ള ഓട്ടോയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത് .
മറുനാടന് മലയാളി ബ്യൂറോ