കോഴിക്കോട്: എസ്.ഡി.പി.ഐ റീജ്യണൽ ഓഫീസ് അഖിലേന്ത്യാ അധ്യക്ഷൻ എ. സഈദ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് പൊറ്റമ്മൽ, പാലാഴി റോഡിലാണ് പുതിയ റീജ്യണൽ ഓഫീസ് പ്രവർത്തിക്കുന്നത്.

സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം. അഷ്‌റഫ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി. അബ്ദുൽ ഹമീദ്, എം.കെ. മനോജ്കുമാർ, എ.കെ. സലാഹുദ്ദീൻ, വൈസ് പ്രസിഡന്റ് യഹ്‌യ തങ്ങൾ, സംസ്ഥാന ട്രഷറർ ജലീൽ നീലാമ്പ്ര, സെക്രട്ടറി പി.കെ.ഉസ്മാൻ സംസ്ഥാന സമിതിയംഗങ്ങളായ ഇ.എസ്. ഖാജാഹുസൈൻ, അജ്മൽ ഇസ്മായീൽ, ടി.കെ.കെ. ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.