- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനവിരുദ്ധ മുന്നണികൾക്കെതിരേ എസ്.ഡി.പി.ഐ എസ്പി സഖ്യം
അഴിമതികളിലും കോർപ്പറേറ്റ് പ്രീണനത്തിലും പരസ്പരം സഹകരിക്കുന്ന ഭരണപ്രതിപക്ഷ മുന്നണികൾക്കും വർഗീയത വളർത്തി നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്ന ബിജെപി മുന്നണിക്കും ബദലായി ജനപക്ഷ രാഷ്ട്രീയം ഉയർത്തി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയും സമാജ്‌വാദി പാർട്ടിയും (എസ്.ഡി.പി.ഐഎസ്‌പി സഖ്യം) തീരുമാനിച്ചു. എസ്.ഡി.പി.ഐഎസ്‌പി സഖ്യം എന്ന പേരിലാണ് സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിൽ മൽസരിക്കുക. ബിജെപി മുന്നോട്ടുവെക്കുന്ന വർഗീയ രാഷ്ട്രീയത്തിനെതിരേ ദേശീയ തലത്തിൽ തന്നെ ശക്തമായ പ്രതിരോധം ഉയർത്തുന്ന സമാജ്‌വാദി പാർട്ടിയും പാർശ്വവൽകൃത ജനതയുടെ രാഷ്ട്രീയ അധികാരം ഉറപ്പുവരുത്തുന്നതിന് ക്രിയാത്മകമായി ഇടപെട്ടുകൊണ്ടിരിക്കുന്ന എസ്.ഡി.പി.ഐയും തമ്മിൽ സഖ്യത്തിലേർപ്പെടുന്നത് അടിസ്ഥാന ജനവിഭാഗത്തിന്റെ വിമോചന ശ്രമങ്ങൾക്ക് കരുത്തുപകരും. യു.ഡി.എഫ് സർക്കാരിനെതിരേ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉയർന്നപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഇടപെട്ട അഴിമതി പുറത്തുവന്നപ്പോഴും അതിനോട് സിപിഐ(എം) നേതൃത്വം കൊടുക്കുന്ന ഇടതു
അഴിമതികളിലും കോർപ്പറേറ്റ് പ്രീണനത്തിലും പരസ്പരം സഹകരിക്കുന്ന ഭരണപ്രതിപക്ഷ മുന്നണികൾക്കും വർഗീയത വളർത്തി നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്ന ബിജെപി മുന്നണിക്കും ബദലായി ജനപക്ഷ രാഷ്ട്രീയം ഉയർത്തി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയും സമാജ്‌വാദി പാർട്ടിയും (എസ്.ഡി.പി.ഐഎസ്‌പി സഖ്യം) തീരുമാനിച്ചു. എസ്.ഡി.പി.ഐഎസ്‌പി സഖ്യം എന്ന പേരിലാണ് സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിൽ മൽസരിക്കുക. ബിജെപി മുന്നോട്ടുവെക്കുന്ന വർഗീയ രാഷ്ട്രീയത്തിനെതിരേ ദേശീയ തലത്തിൽ തന്നെ ശക്തമായ പ്രതിരോധം ഉയർത്തുന്ന സമാജ്‌വാദി പാർട്ടിയും പാർശ്വവൽകൃത ജനതയുടെ രാഷ്ട്രീയ അധികാരം ഉറപ്പുവരുത്തുന്നതിന് ക്രിയാത്മകമായി ഇടപെട്ടുകൊണ്ടിരിക്കുന്ന എസ്.ഡി.പി.ഐയും തമ്മിൽ സഖ്യത്തിലേർപ്പെടുന്നത് അടിസ്ഥാന ജനവിഭാഗത്തിന്റെ വിമോചന ശ്രമങ്ങൾക്ക് കരുത്തുപകരും.
യു.ഡി.എഫ് സർക്കാരിനെതിരേ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉയർന്നപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഇടപെട്ട അഴിമതി പുറത്തുവന്നപ്പോഴും അതിനോട് സിപിഐ(എം) നേതൃത്വം കൊടുക്കുന്ന ഇടതുമുന്നണി സ്വീകരിച്ച സമീപനം സംശയാസ്പദമായിരുന്നു.
വിലക്കയറ്റവും തൊഴിലില്ലായ്മയും കേരളീയ ജീവിതത്തെ സാരമായി ബാധിച്ചപ്പോഴും ജനങ്ങൾക്ക് വേണ്ടി ഇടപെടാനോ സർക്കാരിൽ പ്രശ്‌നപരിഹാരത്തിന് സമ്മർദ്ദം ചെലുത്താനോ പ്രതിപക്ഷത്തിന് സാധിച്ചില്ല.
തിരഞ്ഞെടുപ്പിൽ ഉയർത്തുന്ന ആകർഷകവും മനോഹരവുമായ മുദ്രാവാക്യങ്ങൾക്കപ്പുറം ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നങ്ങളിൽ ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ ഭരണപ്രതിപക്ഷ കക്ഷികൾക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല പലപ്പോഴും കോർപ്പറേറ്റ് പക്ഷത്ത് നിലയുറപ്പിക്കുന്നതിനാണ് ഇരുമുന്നണികളും പ്രഥമ പരിഗണന നൽകിയിട്ടുള്ളത്. ഈ ജനവിരുദ്ധ മുന്നണികൾക്കെതിരേയുള്ള ജനപക്ഷ ബദലാണ് എസ്.ഡി.പി.ഐഎസ്‌പി സഖ്യം. മുന്നണികളുടെ ജനവിരുദ്ധതയിലും പരസ്പര സഹകരണത്തിലും നിരാശരായ സാധാരണക്കാരുടെ പ്രതീക്ഷയും ആവേശവുമായി എസ്.ഡി.പി.ഐഎസ്‌പി സഖ്യം മാറും.
95 നിയോജക മണ്ഡലങ്ങളിൽ എസ്.ഡി.പി.ഐഎസ്‌പി സഖ്യം മൽസരിക്കുന്നു. എസ്.ഡി.പി.ഐ മൂന്നാംഘട്ട ലിസ്റ്റ് 29 സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നു. നേരത്തെ 56 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്‌പിയുടെ പ്രഥമ പട്ടികയിൽ 10 മണ്ഡലങ്ങളിലെ സ്ഥാനാഥികളെ പ്രഖ്യാപിക്കുന്നു. മറ്റ് മണ്ഡലങ്ങളിൽ ഉടനെ പ്രഖ്യാപിക്കുന്നതാണ്. 140ൽ പരമാവധി മണ്ഡലങ്ങളിൽ മൽസരിക്കാനാണ് സഖ്യ തീരുമാനം.
കോട്ടയം പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിക്കുന്ന പി.സി.ജോർജ്ജിനെ പിന്തുണക്കാനും സഖ്യം തീരുമാനിച്ചു. സമാജ്‌വാദി സംസ്ഥാന പ്രസിഡന്റ് എൻ.ഒ.കുട്ടപ്പൻ കുന്നത്തുനാട് മണ്ഡലത്തിലും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഉമ്മർ ചേലക്കോട് ഏറനാട് മണ്ഡലത്തിലും എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറർ ജലീൽ നീലാമ്പ്ര മലപ്പുറത്തും ജനവിധി തേടും. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് എസ്‌പിയുടെയും എസ്.ഡി.പി.ഐയുടെയും ദേശീയ നേതാക്കൾ കേരളത്തിലെത്തും.