- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്ഡിപിഐയുടെ ബദൽ രാഷ്ട്രീയം സ്വീകരിക്കപ്പെടുന്നു: അഡ്വ. കെ എം അശ്‌റഫ്
കോഴിക്കോട്: തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടെ പ്രകടനം പ്രതീക്ഷതുപോലെ മികച്ചതായിരുന്നുവെന്നും ശുഭപ്രതീക്ഷയോടെയാണു പാർട്ടി തിരഞ്ഞെടുപ്പുഫലം കാത്തിരിക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം.അഷ്‌റഫ് അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കിട്ടിയ റിപ്പോർട്ടുകളിൽനിന്നു മനസ്സിലാവുന്നത് അഴിമതിയിലും വർഗീയതയിലും മുങ്
കോഴിക്കോട്: തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടെ പ്രകടനം പ്രതീക്ഷതുപോലെ മികച്ചതായിരുന്നുവെന്നും ശുഭപ്രതീക്ഷയോടെയാണു പാർട്ടി തിരഞ്ഞെടുപ്പുഫലം കാത്തിരിക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം.അഷ്‌റഫ് അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കിട്ടിയ റിപ്പോർട്ടുകളിൽനിന്നു മനസ്സിലാവുന്നത് അഴിമതിയിലും വർഗീയതയിലും മുങ്ങിക്കുളിച്ച മൂന്നു മുന്നണികളെയും നിരാകരിച്ചു കേരളം എസ്.ഡി.പി.ഐയുടെ ബദൽ രാഷ്ട്രീയത്തെ ഊഷ്മളമായി സ്വീകരിച്ചുവരുന്നുവെന്നാണ്.
പ്രതീക്ഷിച്ചതിലേറെ വലിയ പിന്തുണയാണ് പാർട്ടിക്കു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജനവിഭാഗങ്ങളിൽ നിന്നും ലഭിച്ചത്. പാർട്ടി ഉയർത്തിപ്പിടിച്ച ഉന്നതമൂല്യങ്ങളും ധാർമ്മികതയും പ്രതിബദ്ധതയുമാണ് ഈ സമ്മതിദാനത്തിൽ പ്രതിഫലിക്കുന്നത്. എസ്.ഡി.പി.ഐയുടെ ജനപക്ഷ നിലപാടുകളും ജനകീയപ്രശ്‌നങ്ങൾ ഏറ്റെടുത്തു നടത്തിയ ഒത്തുതീർപ്പില്ലാത്ത പോരാട്ടങ്ങളും കേരള ജനത ഏറ്റെടുത്തുകഴിഞ്ഞുവെന്നു വ്യക്തം. ഇനിയുള്ള ഭാവി നവ രാഷ്ട്രീയപ്രസ്ഥാനമായ എസ്.ഡി.പി.ഐയുടേതാണ്. അതു വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണു സംസ്ഥാനത്തുവരാൻ പോകുന്നത് അശ്‌റഫ് അഭിപ്രായപ്പെട്ടു.