കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് പിണറായി വിജയൻ നിയമ സഭക്കകത്തുതെരുവ് പ്രസംഗശൈലി തുടരുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പ്രസ്താവിച്ചു.

ഭരണപക്ഷ നേതാവെന്ന നിലയിൽ മുഖ്യമന്ത്രി മാന്യതയുടെ പ്രതി രൂപമാകണം. ഇപ്പോൾ തലസ്ഥാനം സംഘർഷ ഭൂമിയായതിനു പ്രധാന കാരണം മുഖ്യമന്ത്രിയുടെ പരിഹാസ ശൈലിയാണ്. സമര പാരമ്പര്യത്തിൽ ഊറ്റംകൊള്ളുന്ന സിപിഐ(എം) പാർട്ടിയുടെ നേതാവായ പിണറായി അധികാരത്തിലെത്തിയപ്പോൾ ജനാധിപത്യ സമരങ്ങളെ അപഹസിക്കുന്നതു മാന്യതയല്ല.

നിയമസഭ സ്ഥിരം സമരവേദിയാക്കി മാറ്റുന്നത് ശരിയല്ല. അന്തസ്സിനു നിരക്കാത്ത പ്രവർത്തനങ്ങളും രാഷ്ട്രീയ വൈരം തീർക്കുന്ന പ്രസ്താവനകളും നിയസഭയിൽ നിയമം മൂലം നിരോധിക്കണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.