കോഴിക്കോട്: രാജ്യത്ത് അൻപത് ശതമാനം സ്ത്രീകളുണ്ടായിട്ടും നമുക്കുവേണ്ട അവകാശങ്ങൾ ലഭിക്കുന്നില്ല. അത് പിടിച്ചുവാങ്ങാൻ മുഴുവൻ സ്ത്രീകളും മുന്നിട്ടിറങ്ങണമെന്ന് എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡന്റ് നസ്‌നി ബീഗം.

സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പണിയെടുക്കാനും സ്ത്രീ സമൂഹത്തിന്റെ പുരോഗതി കൈവാരിക്കാനും മറ്റ് പാർട്ടികളുമായി മത്സരിക്കണം. സേവന മനോഭാവത്തോട് കൂടി പ്രവർത്തിക്കാൻ നാം വിദ്യാസമ്പന്നരാകുകയും നേതൃഗുണം വളർത്തിയെടുക്കുന്നതോടെപ്പം ഗവൺമെന്റിൽ നിന്ന് കിട്ടുന്ന ആനുകൂല്യങ്ങളെ കുറിച്ച് നാം ബോധവാന്മാരായിരിക്കുകയും വേണമെന്ന് സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ കേരള ഘടകം കോഴിക്കോട് നടത്തിയ സംസ്ഥാന വനിതാവിങ് ലീഡർഷിപ്പ് ക്യാംപ്  ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്ന ദേശീയ വൈസ് പ്രസിഡന്റ് നസ്‌നി ബീഗം.

സംസ്ഥാന ജനറൽ കൺവീനർ കെ.കെ റൈഹാനത്ത് അധ്യക്ഷത വഹിച്ചയോഗത്തിൽ സംസ്ഥാന ജോ.കൺവീനർ കെ.പി സുഫൈറ സ്വാഗതവും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് ആമുഖവും നൽകി. 'നമ്മുടെ രാഷ്ട്രീയം' എന്ന വിഷയത്തെക്കുറിച്ച് എസി.ഡി.പി.ഐ സംസ്ഥാന സമിതി അംഗം എ.കെ അബ്ദുൽ മജീദ്, 'നേതൃത്വം' എന്ന വിഷയത്തെക്കുറിച്ച് ഡോ.അനസ് നിലമ്പൂർ എന്നിവർ ക്ലാസെടുത്തു, സമാപന സന്ദേശം എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ്, നസീമ ടീച്ചർ തൃശ്ശൂർ, കോഴിക്കോട് ജില്ലാ ജോ.കൺവീനർ റംലാടീച്ചർ തുടങ്ങിയവർ സംസാരിച്ചു.