- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിപ്പോർട്ടർ ചാനലിനെതിരെയുള്ള അക്രമം പകവീട്ടൽ എസ്ഡിപിഐ
കോഴിക്കോട്: അപ്രീയ സത്യങ്ങൾ വിളിച്ച് പറയുകയും യു.ഡി.എഫ് സർക്കാറിന്റെ അഴിമതികൾ പുറത്തുകൊണ്ടുവരുന്നതിന് നേതൃത്വം നൽകുകയും ചെയ്ത എം.വി നികേഷ്‌കുമാറിനും റിപ്പോർട്ടർ ചാനലിനെതിരെയും നടക്കുന്ന അക്രമങ്ങൾ അരുവിക്കര തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാതലത്തിൽ യുഡിഎഫ് നടത്തുന്ന പകവീട്ടലാണെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറർ ജലീൽ നീലാമ്പ്ര പറഞ
കോഴിക്കോട്: അപ്രീയ സത്യങ്ങൾ വിളിച്ച് പറയുകയും യു.ഡി.എഫ് സർക്കാറിന്റെ അഴിമതികൾ പുറത്തുകൊണ്ടുവരുന്നതിന് നേതൃത്വം നൽകുകയും ചെയ്ത എം.വി നികേഷ്‌കുമാറിനും റിപ്പോർട്ടർ ചാനലിനെതിരെയും നടക്കുന്ന അക്രമങ്ങൾ അരുവിക്കര തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാതലത്തിൽ യുഡിഎഫ് നടത്തുന്ന പകവീട്ടലാണെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറർ ജലീൽ നീലാമ്പ്ര പറഞ്ഞു.
മാദ്ധ്യമങ്ങൾക്ക് നേരെ നടക്കുന്ന കടന്നുകയറ്റം ജനാധിപത്യത്തിന് ഭൂഷണമല്ല. എം.വി നികേഷ് കുമാറിനെയും കോഴിക്കോട് റിപ്പോർട്ടർ ചാനൽ ഓഫീസും അക്രമിച്ച പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറർ ജലീൽ നീലാമ്പ്ര, എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, കോഴിക്കോട് സൗത്ത് മണ്ഡലം പ്രസിഡന്റ് പിപി നൗഷീർ, പബ്ലിക് റിലേഷൻ ഓഫീസർ ജലീൽ കെ.കെ.പി തുടങ്ങിയവർ അക്രമിക്കപ്പെട്ട റിപ്പോർട്ടർ ചാനലിന്റെ ഓഫീസ് സന്ദർശിച്ചു.