കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീറിന്റെ നിര്യാണത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറർ ജലീൽ നീലാമ്പ്ര അനുശോചിച്ചു. മലയാള സാഹിത്യത്തിലെ മുടിചൂടാമന്നനായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ സംഭവബഹുലമായ ജീവിതത്തിൽ ഇണയൊത്തുനിന്ന് ബഷീറിനെപ്പോലെ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ഫാബിബഷീർ. അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറർ ജലീൽ നീലാമ്പ്ര, പബ്ലിക് റിലേഷൻ സെക്രട്ടറി ജലീൽ കെ.കെ.പി, ബേപ്പൂർ മേഖല സെക്രട്ടറി ഷാനവാസ്, സി.പി സൈനുദ്ദീൻ, റാഹീം, ഷിഹാബ് തുടങ്ങിയവർ ബേപ്പൂരിലെ വസതിയിലെത്തി സന്ദർശിച്ചു.