പുത്തനത്താണി: ദേശീയ തലത്തിലും കേരളത്തിലും മതേതരത്വത്തെ ദുർബലപ്പെടുത്തുന്ന ഘടകങ്ങൾ സജീവവും ശക്തവുമാണെന്ന് എസ്.ഡി.പി.ഐ അഖിലേന്ത്യ പ്രസിഡന്റ് എ. സഈദ്.
പുത്തനത്താണി മലബാർ ഹൗസിൽ നടക്കുന്ന  എസ്.ഡി.പി.ഐ ദ്വിദിന നേതൃക്യാമ്പ്‌
ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളിൽ നിശ്ചയ ദാർഢ്യത്തോടു കൂടി നിലപാടെടുക്കാൻ കഴിയാതെ കോൺഗ്രസ്സും ഇടതുപക്ഷ പാർട്ടികളും ഇരുട്ടിൽ തപ്പുകയാണ്. ബംഗാളിലേയും കേരളത്തിലെയും ബിജെപിയുടെ വളർച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഒട്ടും ആശങ്കപ്പെടുത്തുന്നില്ല. കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങളെ എതിർക്കാൻ പോലും കോൺഗ്രസിന് കഴിയുന്നില്ല. പ്രതിപക്ഷം അപ്രത്യക്ഷമായ ഒരു സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്.  ഇത്തരമൊരു സാഹചര്യം ആവശ്യപ്പെടുന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവർത്തിക്കാനാണ് എസ്.ഡി.പി.ഐ ശ്രമിക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ എ.സഈദ് പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ്അഡ്വ.കെ.എം അഷ്‌റഫ്, സംസ്ഥാന നേതാക്കളായ പി.അബ്ദുൽ ഹമീദ്, എം.കെ മനോജ്കുമാർ, എ.കെ സലാഹുദ്ദീൻ, തുളസീധരൻ പള്ളിക്കൽ, ജലീൽ നീലാമ്പ്ര തുടങ്ങിയവർ സംസാരിച്ചു.