- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാസിസത്തെ നേരിടാൻ വേണ്ടത് ഇരകളുടെ കൂട്ടായ പ്രതിരോധം: ഭാസുരേന്ദ്രബാബു, ഇ എം അബ്ദുർറഹ്മാൻ
തിരുവനന്തപുരം: ഫാസിസം ഇന്ത്യയുടെ ഭരണക്രമമായി മാറിക്കൊണ്ടിരിക്കുന്ന സമകാലികസാഹചര്യത്തിൽ അതിനെ നേരിടാൻ വേണ്ടത് ഇരകളുടെ കൂട്ടായ പ്രതിരോധമാണെന്ന് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ഭാസുരേന്ദ്രബാബു. അപകടങ്ങൾ പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ വർധിക്കുന്നു എന്നതിനുള്ള തെളിവാണ് രാഷ്ട്രീയത്തിൽ വന്നിരിക്കുന്ന ഭാവപ്രകടനങ്ങൾ. ഒരു പ്രത്യേക
തിരുവനന്തപുരം: ഫാസിസം ഇന്ത്യയുടെ ഭരണക്രമമായി മാറിക്കൊണ്ടിരിക്കുന്ന സമകാലികസാഹചര്യത്തിൽ അതിനെ നേരിടാൻ വേണ്ടത് ഇരകളുടെ കൂട്ടായ പ്രതിരോധമാണെന്ന് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ഭാസുരേന്ദ്രബാബു. അപകടങ്ങൾ പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ വർധിക്കുന്നു എന്നതിനുള്ള തെളിവാണ് രാഷ്ട്രീയത്തിൽ വന്നിരിക്കുന്ന ഭാവപ്രകടനങ്ങൾ. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന് രൂപം നൽകുകയും അതിന് അനുസൃതമായി ജീവിക്കാൻ മറ്റുള്ളവരെ നിർബന്ധിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വർഗീയ ഭീകരതക്കെതിരായി എസ്ഡിപിഐ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന നിവർന്നുനിൽക്കുക, മുട്ടിലിഴയരുത് എന്ന കാംപയിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈന്ദവ ഏകോപനത്തിന്റെ പിന്തുണയോടെ മറ്റെല്ലാ വിഭാഗങ്ങളേയും അമർച്ച ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ഹൈന്ദവ പുനരുദ്ധാരണം ഇവിടെ നടപ്പാക്കാനുള്ള നീക്കം നടന്നപ്പോഴൊക്കെ അവർ ലക്ഷ്യംവച്ചിട്ടുള്ളത് മുസ്‌ലിംകളെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധികാരം നിലനിർത്തണമെങ്കിൽ ഫാസിസ്റ്റ് നടപടികൾ സ്വീകരിക്കുകയേ വഴിയുള്ളൂ. ദാദ്രി സംഭവം ഇനിയും ആവർത്തിച്ചെന്നു വരാം. ആ ആവർത്തനത്തെ ന്യായീകരിക്കുംവിധമാണ് ഭരണപക്ഷ എംഎൽഎമാരും മന്ത്രിമാരും പ്രസ്താവനകൾ നടത്തുന്നത്.
ഭീഷണികൾ ഉയർത്തുന്നത്. അപ്പോഴൊക്കെ മോദി കുലീനമായ മൗനം തുടരുകയാണ്. ഫാസിസം ആർക്കെതിരായാണോ കുന്തമുന തിരിച്ചിരിക്കുന്നത് അത് തിരിച്ചറിഞ്ഞേ പറ്റൂ. എന്നും അസുരശ്രമങ്ങളുടെ ആദ്യ ഇരകൾ മുസ്‌ലിംകളാണ്. മഅ്ദനി വിഷയത്തിൽ നാം തീർത്ത കൂട്ടായ പ്രതിരോധം എപ്രകാരമാണോ ഭരണകൂട അജണ്ടക്കെതിരേ പോരാട്ടം നടത്തുന്നത് അത് ഫാസിസത്തിനെതിരെയും ആവശ്യമാണ്. ജനാധിപത്യപരമായ ഒരു പൊതുപരിസരമുണ്ടെങ്കിൽ മാത്രമേ ഇത്തരം പ്രക്ഷോഭങ്ങൾ രൂപീകരിക്കാനാവൂ. അടിയന്തരാവസ്ഥ ആവർത്തിക്കാതിരിക്കാൻ എല്ലാ വിഭാഗത്തിന്റേയും ഒരു സംരക്ഷണനിര ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതേതര, കീഴാള, മതന്യൂനപക്ഷങ്ങളാണ് ഇപ്പോഴും രാജ്യത്ത് സംഘപരിവാറിന്റെ ഇരകളെന്ന് പോപുലർഫ്രണ്ട് ദേശീയ വൈസ് ചെയർമാൻ ഇ എം അബ്ദുർറഹ്മാൻ അഭിപ്രായപ്പെട്ടു. വർഗീയ ഭീകരതക്കെതിരേ ഈ മൂന്നു ശക്തികളുടേയും ഒരുമിച്ചുള്ള പ്രക്ഷോഭത്തിന് തടസ്സമാവുന്ന സാഹചര്യം ഇവർ പരിശോധിക്കണം. അസംഘടിതരായ ദലിത്, ആദിവാസികളും മതന്യൂനപക്ഷങ്ങളും തിങ്ങിപ്പാർക്കുന്ന ഉത്തരേന്ത്യയിൽ ഈ ചെറുത്തുനിൽപ്പ് സാധ്യമാവുന്നില്ല. ഐക്യത്തിന്റെ കവാടങ്ങൾ തുറന്നുവച്ചുള്ള ഒരു ചെറുത്തുനിൽപ്പിലൂടെ മാത്രമേ ഈ മൂന്നുവിഭാഗങ്ങൾക്കും ഇവിടെ നിലനിൽപ്പ് സാധ്യമാവൂ. സംഘപരിവാറിനെ ഒരുതരത്തിലും അംഗീകരിക്കില്ലെന്നു പറയുന്ന ഇടത് പക്ഷത്തിലും മധ്യവലതുപക്ഷം എന്നറിയപ്പെടുന്ന കോൺഗ്രസിലും പലപ്പോഴും ഹിന്ദുത്വപ്രീണനത്തിന്റെ പ്രതിഫലനങ്ങൾ കാണാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് വലിയ ചർച്ചയ്ക്ക് വിധേയമാകേണ്ട വിഷയമാണ് വർഗീയഭീകരതയെന്ന് മുന്മന്ത്രി സുരേന്ദ്രൻപിള്ള പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരസ്വാതന്ത്ര മൂല്യങ്ങൾ തകർക്കാൻ ഫാസിസ്റ്റ് ശക്തികൾ ശ്രമിച്ചാൽ അതിനെ കൂട്ടത്തോടെ എതിർത്തേ മതിയാവൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എ ഇബ്രാഹിം മൗലവി അധ്യക്ഷത വഹിച്ചു. അഡ്വ. ജെയിംസ് ഫെർണാണ്ടസ്, വി എം ഫഹദ്, പനവൂർ അബ്ദുസ്സലാം, ഇ സുൽഫി, വനജാ ഭാരതി, മുജീബ് റഹ്മാൻ സംസാരിച്ചു.