കോഴിക്കോട്: സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) കേരള സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സൈബർ വിങിന്റെ ലോഗോ പ്രകാശനം ചെയ്തു. കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് നടന്ന എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്റഫ് ആണ് ലോഗോയുടെ പ്രകാശനകർമം നിർവ്വഹിച്ചത്.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ യഹ്യ തങ്ങൾ, തുളസീധരൻ പള്ളിക്കൽ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി അബ്ദുൽ ഹമീദ്, എം കെ മനോജ് കുമാർ, എ കെ സലാഹുദ്ദീൻ, സംസ്ഥാന ട്രഷറൽ ജലീൽ നീലാമ്പ്ര, സംസ്ഥാന സെക്രട്ടറിമാരായ പി.കെ ഉസ്മാൻ, എ.കെ അബ്ദുൽ മജീദ്, സെക്രട്ടറിയേറ്റ് അംഗം സി.പി അബ്ദുൽ ലത്തീഫ് സംബന്ധിച്ചു.

സോഷ്യൽ മീഡിയയിലെ പാർട്ടിയുടെ പ്രചരണ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന സൈബർ വിങിന് സംസ്ഥാന പ്രസിഡന്റ് ആശംസകൾ നേർന്നു. പാർട്ടിയുടെ മീഡിയ സെക്രട്ടറി പി.കെ ഉസ്മാനായിരിക്കും സൈബർ വിങിനെ സംസ്ഥാന തലത്തിൽ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല. പ്രവാസ ലോകത്ത് നിന്നുൾപ്പെടെയുള്ള പാർട്ടി അനുഭാവികളെ സൈബർ വിങിന്റെ പ്രവർത്തനങ്ങളുമായി സഹകരിപ്പിക്കാനും സോഷ്യൽ മീഡിയയിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം സജീവമാക്കാനും തീരുമാനിച്ചതായി പി കെ ഉസ്മാൻ പറഞ്ഞു. സോഷ്യൽ ഫോറം ഒമാൻ ഇമീഡിയ ടീമാണ് ലോഗോ രൂപകൽപ്പന ചെയ്തത്.