- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ വഴിയിൽ പിണറായി വിജയൻ സഞ്ചരിക്കരുത്; എസ്ഡിപിഐ
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുമ്പോൾ അതേ നിലപാടുകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിക്കുന്നത് അപകടകരമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോഴിക്കോട് ജില്ലാ കമ്മിറ്റി വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ള സമര സായാഹ്നത്തിന്റെ ഭാഗമായി പേരാമ്പ്രയിൽ സംഘടിപ്പിച്ച സമര സായാഹ്നം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക സിവിൽകോഡ്, അസഹിഷ്ണുത, കോർപ്പറേറ്റ് താൽപര്യങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി പുലർത്തുന്ന ജനവിരുദ്ധ നയങ്ങളെ പോലെ തന്നെയാണ് കേരളത്തിൽ ബി.ഒ.ടി റോഡ് വികസനം, ഗൈൽ, ആതിരപ്പള്ളി വിഴിഞ്ഞം പദ്ധതികളിൽ മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് സ്വീകരിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന ആശങ്കകൾ അകറ്റി ജനപക്ഷ വികസനം നമ്മുടെ നാട്ടിൽ കൊണ്ടുവരണം. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ജനവിരുദ്ധ നയങ്ങൾ തുടർന്നാൽ അതിശക്തമായ സമരത്തിന് എസ്.ഡി.പി.ഐ മുന്നോട്ട് പോകുമെന്നും
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുമ്പോൾ അതേ നിലപാടുകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിക്കുന്നത് അപകടകരമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോഴിക്കോട് ജില്ലാ കമ്മിറ്റി വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ള സമര സായാഹ്നത്തിന്റെ ഭാഗമായി പേരാമ്പ്രയിൽ സംഘടിപ്പിച്ച സമര സായാഹ്നം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക സിവിൽകോഡ്, അസഹിഷ്ണുത, കോർപ്പറേറ്റ് താൽപര്യങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി പുലർത്തുന്ന ജനവിരുദ്ധ നയങ്ങളെ പോലെ തന്നെയാണ് കേരളത്തിൽ ബി.ഒ.ടി റോഡ് വികസനം, ഗൈൽ, ആതിരപ്പള്ളി വിഴിഞ്ഞം പദ്ധതികളിൽ മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് സ്വീകരിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന ആശങ്കകൾ അകറ്റി ജനപക്ഷ വികസനം നമ്മുടെ നാട്ടിൽ കൊണ്ടുവരണം. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ജനവിരുദ്ധ നയങ്ങൾ തുടർന്നാൽ അതിശക്തമായ സമരത്തിന് എസ്.ഡി.പി.ഐ മുന്നോട്ട് പോകുമെന്നും പി. അബ്ദുൽ ഹമീദ് പറഞ്ഞു.
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സമര സായാഹ്നം സംസ്ഥാന ട്രഷറർ ജലീൽ നീലാമ്പ്ര, ഈങ്ങാപുഴയിൽ സംസ്ഥാന സെക്രട്ടറി റോയ് അറക്കൽ, കൊയിലാണ്ടിയിൽ സംസ്ഥാന സമിതിയംഗം ടി.കെ കുഞ്ഞമ്മദ് ഫൈസി, കുറ്റിക്കാട്ടൂരിൽ ജില്ലാ പ്രസിഡന്റ് മുസ്തഫാ കൊമ്മേരി, ജില്ലാ സെക്രട്ടറി സലീം കാരാടി (മാത്തോട്ടം), സാലിം അഴിയൂർ (നാദാപുരം), നജീബ് അത്തോളി (താമരശ്ശേരി), ജില്ലാ കമ്മിറ്റിയംഗം ഇ. നാസർ (മുക്കം) എന്നിവർ ഉദ്ഘാടനം ചെയ്തു.