- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ഡി.പി.ഐയുടെ ഫ്ലക്സ് കീറിയെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകന് ക്രൂരമർദനം; പരസ്യമായി കുറ്റസമ്മതം നടത്തിച്ച് വിഡിയോ ചിത്രീകരിച്ചു; ഗുരുതരമായി പരുക്കേറ്റ കോട്ടൂർ സ്വദേശി ചികിത്സയിൽ; അന്വേഷണം
കോഴിക്കോട്: എസ്ഡിപിഐയുടെ ഫ്ലക്സ് കീറി എന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകന് ക്രൂരമർദനം. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് കോഴിക്കോട് ബാലുശേരി കോട്ടൂർ സ്വദേശിയായ ജിഷ്ണു രാജിനെ ഒരു സംഘം എസ്ഡിപിഐ പ്രവർത്തകർ അതിക്രൂരമായി മർദിച്ചത്. തുടർന്ന് പരസ്യമായി കുറ്റസമ്മതം നടത്തിച്ച് വിഡിയോയും ചിത്രീകരിച്ചു.
ലീഗ് - എസ്ഡിപിഐ സംഘമാണ് ആക്രമിച്ചതെന്ന് സിപിഎം ആരോപിച്ചു.മർദ്ദിച്ച ശേഷം ജിഷ്ണുവിന്റെ കൈയിൽ സംഘം വാൾ പിടിപ്പിച്ചു.പാർട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചെന്നും സിപിഎം ആരോപിക്കുന്നു.ഒരു മണിയോടെ ജീഷ്ണുവിനെ തടഞ്ഞുവച്ച് മർദ്ദിച്ച സംഘം മൂന്ന് മണിയോടെയാണ് ബാലുശ്ശേറി പൊലീസിനെ ഏൽപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സംഘത്തിൽ എസ്ഡിപിഐ- ലീഗ് പ്രവർത്തകരാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് ബാലുശേരി പൊലീസ് അറിയിച്ചു
കോട്ടൂർ പാലോളിയിൽ വച്ചായിരുന്നു ആക്രമണം. എസ്ഡിപിഐയുടെ ഫ്ലക്സ് ഈ പ്രദേശത്തുണ്ടായിരുന്നു. ഇത് കീറാൻ വേണ്ടിയാണ് ജിഷ്ണു വന്നതെന്നും ഇത് കീറിയെന്നും ആരോപിച്ചായിരുന്നു മർദനം. എസ്ഡിപിഐ പ്രവർത്തകർ കൂട്ടം ചേർന്ന് മർദിച്ച് ജിഷ്ണുവിനെ അവശനാക്കുകയായിരുന്നു. മർദനത്തിന് ശേഷം ജിഷ്ണുവിന്റെ ഒരു വിഡിയോയും ഈ അക്രമികൾ ചിത്രീകരിച്ചിട്ടുണ്ട്.
കുറ്റസമ്മതം നടത്തുന്ന വിഡിയോ ആണ് ഈ അക്രമികൾ ചിത്രീകരിച്ചിരിക്കുന്നത്. ഫ്ലക്സ് കീറിയത് താനാണെന്നും പ്രദേശത്തെ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ പറഞ്ഞത് പ്രകാരമാണ് അത് കീറിയതെന്നുമാണ് ഈ വിഡിയോയിൽ പറയുന്നത്.
സംഭവ സ്ഥലത്ത് ഉടൻ തന്നെ പൊലീസ് എത്തിയാണ് ജിഷ്ണുവിനെ അവിടെ നിന്ന് മാറ്റുന്നത്. സംഭവത്തിൽ അക്രമികൾക്കെതിരെ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മുപ്പതോളം പേർ ചേർന്നാണ് ജിഷ്ണുവിനെ മർദിച്ചതെന്നാണ് പറയുന്നത്. നിലവിൽ അക്രമികളെ കുറിച്ച് വിശദമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. ജിഷ്ണുവിനെ മർദനമേറ്റതറിഞ്ഞാണ് പൊലീസ് പ്രദേശത്തെത്തുന്നത്.
എന്നാൽ പൊലീസ് എത്തുന്നതിനിടയിൽ തന്നെ അതിക്രൂരമായ മർദനം ജിഷ്ണുവിനേറ്റിരുന്നു. ശരീരമാസകലം ജിഷ്ണുവിന് പരിക്കേറ്റിരുന്നു. ബാലുശേരി പൊലീസ് കോഴിക്കോട് മെഡിക്കൽ കോളജിലെത്തി ജിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തി. ഫ്ലക്സ് കീറി എന്നാരോപിച്ച് ജിഷ്ണുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്
മറുനാടന് മലയാളി ബ്യൂറോ