കോട്ടയം:  എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡന്റ് സാംകുട്ടി ജേക്കബ് (64) ഹൃദയാഘാതം മൂലം അന്തരിച്ചു. കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്ക് സമീപം മുട്ടുച്ചിറയിൽ വച്ചായിരുന്നു അന്ത്യം. തിരുവല്ല സ്വദേശിയാണ്.

പാർട്ടിയുടെ എല്ലാ പൊതുപരിപാടികളും മൂന്ന് ദിവസത്തേക്ക് മാറ്റിവച്ചതായി നേതാക്കൾ അറിയിച്ചു.