- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവ് നായകളല്ല; മനുഷ്യ ജീവനാണ് പ്രധാനം; എസ്ഡിപിഐ മാർച്ച് ബുധനാഴ്ച
കോഴിക്കോട്: തെരുവ് നായകളല്ല; മനുഷ്യ ജീവനാണ് പ്രധാനം എന്ന മുദ്രവാക്യം ഉയർത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നാളെ എസ്ഡിപിഐ മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായകൾ ദിനംതോറും ആളുകളെയും, വീട്ടുമൃഗങ്ങളെയും ആക്രമിച്ച് ഗുരുതരമായ പരിക്കേൽപ്പിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടാഴ്‌ച്ച മുമ്പ് തിരുവനന്തപുരത്ത് വയോധികയായ ഒരു വീട്ടമ്മ തെരുവ് നായക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. രണ്ട് ദിവസം മുമ്പാണ് മലപ്പുറത്ത് 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വീട്ടിൽ കയറി തെരുവ്നായ അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. ഇത്തരം സംഭവങ്ങൾ സംസ്ഥനമൊട്ടാകെ ദിനംപ്രതി ആവർത്തിച്ചു കൊണ്ടിരിന്നിട്ടും സർക്കാർ നിസ്സംഗത തുടരുകയാണ്. തെരുവ് നായകളെ ഉന്മൂലനം ചെയ്യുന്നത് നിരോധിച്ചുകൊണ്ട് മേനക ഗാന്ധി കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രിയായിരുന്നപ്പോൾ പാസാക്കിയ നിയമത്തിന്റെ പേര് പറഞ്ഞാണ് അധികാരികൾ തെരുവ് നായകളെ യഥേഷ്ടം വിഹരിക്കാൻ അനുവദിക്കുന്നത്.പേ
കോഴിക്കോട്: തെരുവ് നായകളല്ല; മനുഷ്യ ജീവനാണ് പ്രധാനം എന്ന മുദ്രവാക്യം ഉയർത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നാളെ എസ്ഡിപിഐ മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായകൾ ദിനംതോറും ആളുകളെയും, വീട്ടുമൃഗങ്ങളെയും ആക്രമിച്ച് ഗുരുതരമായ പരിക്കേൽപ്പിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടാഴ്‌ച്ച മുമ്പ് തിരുവനന്തപുരത്ത് വയോധികയായ ഒരു വീട്ടമ്മ തെരുവ് നായക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. രണ്ട് ദിവസം മുമ്പാണ് മലപ്പുറത്ത് 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വീട്ടിൽ കയറി തെരുവ്നായ അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. ഇത്തരം സംഭവങ്ങൾ സംസ്ഥനമൊട്ടാകെ ദിനംപ്രതി ആവർത്തിച്ചു കൊണ്ടിരിന്നിട്ടും സർക്കാർ നിസ്സംഗത തുടരുകയാണ്.
തെരുവ് നായകളെ ഉന്മൂലനം ചെയ്യുന്നത് നിരോധിച്ചുകൊണ്ട് മേനക ഗാന്ധി കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രിയായിരുന്നപ്പോൾ പാസാക്കിയ നിയമത്തിന്റെ പേര് പറഞ്ഞാണ് അധികാരികൾ തെരുവ് നായകളെ യഥേഷ്ടം വിഹരിക്കാൻ അനുവദിക്കുന്നത്.
പേ പിടിച്ച നായകളുടെ കടിയേറ്റാൽ ഫലപ്രഥമായ മരുന്നുകൾ യഥാസമയം ലഭ്യമാക്കാൻ പലപ്പോഴും അധികൃതർക്ക് കഴിയാറില്ല. മാത്രമല്ല കോർപ്പറേറ്റ് മരുന്നുലോബികളുടെ സമ്മർദ്ദ ഫലമായാണ് ഇവറ്റകളെ നിയന്ത്രിക്കാൻ സർക്കാരുകൾ അമാന്തിച്ച് നിൽക്കുന്നതെന്ന ആരോപണവും ശക്തമാണ്. ഈ സാഹചര്യത്തിൽ കപട മൃഗസ്നേഹികളുടെ വാചകമടി കേട്ട് മനുഷ്യജീവനേക്കാൾ പ്രധാന്യം തെരുവ് നായകൾക്ക് നൽകണമോ എന്നകാര്യം ഇനിയെങ്കിലും സർക്കാർ പുനഃപരിശോധിക്കണം.
അക്രമസക്തമായ തെരുവ് നായ്കൾ പൊതുസമൂഹത്തിലുണ്ടാക്കുന്ന ഭീഷണിക്ക് മന്ത്രിമാരുടെ പതിവ് പ്രഖ്യാപനങ്ങൾക്കപ്പുറം ശാശ്വതവും ക്രിയാത്മകവുമായ അടിയന്തിര നടപടി കൈക്കൊള്ളണമെന്നാണ് പ്രതിഷേധ മാർച്ചിലൂടെ എസ്ഡിപിഐ മുന്നോട്ട് വയ്ക്കുന്നതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.