- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മുവിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ദുരന്തത്തെ വർഗ്ഗീയവത്കരിച്ച് കലാപത്തിന് ശ്രമിച്ച പോപ്പുലർ ഫ്രണ്ടിനും എസ് ഡി പി ഐയ്ക്കും മതിയാവുന്നില്ല; പൈശാചികതയാണ് ആർഎസ്എസ്-ബിജെപി എന്ന മുദ്രാവക്യവുമായി ഇന്നും തെരുവിൽ ഇറങ്ങാൻ ആഹ്വാനം; കോഴിക്കോട് 7 ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ച് കരുതലെടുത്ത് സർക്കാർ; കലാപകാരികളുടെ മേൽ രാജ്യത്തിനെതിരെ കലാപം നടത്തിയത് അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ എടുത്തതോടെ ഭയപ്പെടുത്തി നേടാൻ ഉറച്ച് മതമൗലികവാദികൾ
കോഴിക്കോട്: ജമ്മു കാശ്മീരിൽ ക്രൂരമായ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതികിട്ടണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലെ പ്രതിഷേധ ആഹ്വാനത്തിന്റെ മറവിൽ ഹർത്താൽ നടത്തിയും അക്രമം നടത്തിയും ആ സംഭവത്തെ ആകെ വർഗീയവത്ക്കരിച്ചിട്ടും പോപ്പുലർ ഫ്രണ്ടിനും എസ്.ഡി.പി.ഐക്കും മതിയാവുന്നില്ല. നിരപരാധികളടക്കം രണ്ടായിരത്തോളംപേരെ കേസിൽകുടുക്കുകയും സംസ്ഥാനത്ത് വലിയ തോതിൽ സാമുദായിക സ്പർധ സൃഷ്ടിക്കുകയും ചെയ്ത ഹർത്താലിനുശേഷം ഇന്ന് വീണ്ടും തെരുവിലിറങ്ങാലാണ് എസ്.ഡി.പി.ഐയുടെ ആഹ്വാനം. 'പൈശാചികതയാണ് ആർഎസ്എസ്, ബിജെപി' എന്ന തലക്കെട്ടിൽ ഇന്ന് തെരുവിലിറങ്ങാനാണ് എസ്.ഡി.പി.ഐ ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ പരിപാടിയോടടെ സംഘർഷങ്ങൾ വ്യാപകമാകുമെന്നുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.കോഴിക്കോട് കേന്ദ്രമാക്കി പരിപാടി നടത്തുമെന്നാണ് എസ്.ഡി.പി.ഐ നേതാക്കൾ അറിയിച്ചിരുന്നത്. ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയതിനത്തെുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെ
കോഴിക്കോട്: ജമ്മു കാശ്മീരിൽ ക്രൂരമായ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതികിട്ടണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലെ പ്രതിഷേധ ആഹ്വാനത്തിന്റെ മറവിൽ ഹർത്താൽ നടത്തിയും അക്രമം നടത്തിയും ആ സംഭവത്തെ ആകെ വർഗീയവത്ക്കരിച്ചിട്ടും പോപ്പുലർ ഫ്രണ്ടിനും എസ്.ഡി.പി.ഐക്കും മതിയാവുന്നില്ല. നിരപരാധികളടക്കം രണ്ടായിരത്തോളംപേരെ കേസിൽകുടുക്കുകയും സംസ്ഥാനത്ത് വലിയ തോതിൽ സാമുദായിക സ്പർധ സൃഷ്ടിക്കുകയും ചെയ്ത ഹർത്താലിനുശേഷം ഇന്ന് വീണ്ടും തെരുവിലിറങ്ങാലാണ് എസ്.ഡി.പി.ഐയുടെ ആഹ്വാനം.
'പൈശാചികതയാണ് ആർഎസ്എസ്, ബിജെപി' എന്ന തലക്കെട്ടിൽ ഇന്ന് തെരുവിലിറങ്ങാനാണ് എസ്.ഡി.പി.ഐ ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ പരിപാടിയോടടെ സംഘർഷങ്ങൾ വ്യാപകമാകുമെന്നുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.കോഴിക്കോട് കേന്ദ്രമാക്കി പരിപാടി നടത്തുമെന്നാണ് എസ്.ഡി.പി.ഐ നേതാക്കൾ അറിയിച്ചിരുന്നത്.
ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയതിനത്തെുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ എസ് കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. ഇന്നു വൈകിട്ട് നാലു മുതൽ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ.ആദ്യം കോഴിക്കോട് നഗരപരിധിയിൽ മാത്രമുണ്ടായിരുന്ന നിരോധനാജ്ഞ രാത്രിയോടെ കോഴിക്കോട് ജില്ലമൊത്തം വ്യാപിപ്പിച്ചതായി കമ്മീഷണർ അറിയിക്കുകയായിരുന്നു.
കേരളാ പൊലീസ് നിയമം 78,79 വകുപ്പ് പ്രകാരംമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. അക്രമം കാട്ടുന്നവരോട് യാതൊരു ദാക്ഷ്യണ്യവും വേണ്ടെന്ന കർശന നിർദ്ദേശമാണ് പൊലീസിന്റെ മുകൾതട്ടിൽനിന്ന് പോയിട്ടുള്ളത്. രാജ്യത്തിനെതിരെ കലാപം നടത്തിയത് അടക്കമുള്ള വിവിധ വകുപ്പുകൾ അനുസരിച്ചാണ് പ്രതിഷേധക്കാർക്കെതിരെ കേസ് എടുക്കുക. ശക്തമായ വകുപ്പുകൾ എടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിന് നിർദ്ദേശം കൊടുത്തിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ വർഗീയ വിദ്വേഷം പരിഭ്രാന്തിയോ പരത്തുന്ന ക്‌ളിപ് ശ്രദ്ധയിൽപെട്ടാൻ ഉടൻ സ്‌ക്രീൻ ഷോട്ട് സഹിതം സൈബർ സെല്ലിൽ പരാതിപ്പെടണമെന്നും ജില്ലാ പൊലീസ് മോധാവി അറിയിച്ചിട്ടുണ്ട്. പൊതുസമ്മേളനങ്ങൾ,മാർച്ചുകൾ,റാലികൾ എന്നത് നടത്തുന്നത് ഇതോടെ നിരോധിച്ചിട്ടുണ്ട്.മതവികാരം ആളിക്കത്തിക്കുന്നതും സ്പർധയുണ്ടാക്കുന്നതുമായ ലഘുലേഖകൾ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലെ ഹർത്താലിനോട് അനുബന്ധിച്ച് വ്യാപകമായ അക്രമങ്ങളാണ് കോഴിക്കോട് ജില്ലയിൽ അരങ്ങേറിത്.ഇതിൽ പൊലീസ് 200 പേർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്.പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ഇവയിൽ ഏറെയും.അതേസമയം സോഷ്യൽ മീഡിയയിലും പോപ്പുലർ ഫ്രണ്ടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.സംഘപരിവാറിനെ ഒറ്റപ്പെടുത്താനുള്ള ഒന്നാന്തരം അവസരം ഹർത്താൽ അക്രമങ്ങളിലൂടെ പോപ്പുലർ ഫ്രണ്ട് കളഞ്ഞുകുളിച്ചുവെന്നാണ് പരക്കെയുള്ള വിമർശനം.
അതിനിടെ പോപ്പുലർ ഫ്രണ്ടിനെ തള്ളിപ്പറഞ്ഞുകൊണ്ട് കുഞ്ഞാലിക്കുട്ടിയടക്കമുള്ള പ്രമുഖ മുസ്ലിം ലീഗ് നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്.വർഗീയത പരത്തി കലക്കവെള്ളത്തിൽ മീൻപിടിക്കാനാണ് ചിലരുടെ ശ്രമമെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. 'കഴിഞ്ഞ ദിവസം നടന്ന സോഷ്യൽമീഡിയ ഹർത്താൽ അതിന്റെ ഭാഗമായിരുന്നു. ബാബറി മസ്ജിദ് പതനകാലത്ത് കാസറ്റ് പ്രസംഗങ്ങൾ കൊണ്ട് സമൂഹത്തെ കലുഷിതമാക്കി ഈ ശക്തികൾ രംഗത്തുവന്നിരുന്നു. ഇപ്പോൾ ഇക്കൂട്ടർക്ക് വാട്‌സ്ആപ്പ് അടക്കം ആധുനിക സജ്ജീകരണങ്ങൾ സഹായത്തിനുണ്ട്.
എന്നാൽ, നേതൃത്വമില്ലാതെ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ വൈകാരികതയിൽ അപ്രഖ്യാപിത ഹർത്താലുമായി ഇറങ്ങിയാൽ ഉണ്ടാവുന്ന പ്രശ്‌നം ഭീകരമാണ്. കത്വ സംഭവത്തിൽ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി പ്രതിഷേധിക്കുമ്പോൾ അതിനെ വർഗീയവത്കരിച്ച് നടത്തുന്ന ഇത്തരം പ്രതിഷേധത്തിന്റെ ഗുണം ലഭിക്കുന്നത് സംഘ് പരിവാറിനായിരിക്കും.'- കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.