കോഴിക്കോട്: ഗ്യാസ് പൈപ് ലൈനിന്റെ ഭൂമി ഏറ്റെടുത്ത് നൽകുന്നതിന് ഗെയിൽ നൽകിയട്ടുള്ള അന്ത്യശ്വാസനം ജനപക്ഷത്ത് നിന്ന് തള്ളിക്കളയാൻ സംസ്ഥാന മുഖ്യമന്ത്രി തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് ആവശ്യപ്പെട്ടു.
കേരളം പോലുള്ള ജനസാന്ദ്രതകൂടിയ പ്രദേശത്തുകൂടി ഗ്യാസ് പൈപ് ലൈൻ കൊണ്ടുപോകുന്നത് കനത്ത നാശനഷ്ടങ്ങൾക്ക് ഇടവരുത്തും.

സീമാന്ധ്രയിൽ രണ്ട് മാസം മുമ്പ് ഗെയിൽ പൈപ് ലൈൻ പൊട്ടിത്തെറിച്ചപ്പോൾ അരക്കിലോമിറ്റർ ചുറ്റളവിൽ മനുഷ്യരടക്കം എല്ലാ ജീവജാലങ്ങളും കത്തിചാമ്പലായിട്ടും സർക്കാർ പൈപ് ലൈൻ ഉപേക്ഷിക്കാൻ തയ്യാറാവത്തത് പൊതുസമൂഹം തിരിച്ചറിയേണ്ടതാണ്. റിലയൻസിനും ടാറ്റക്കും ഓഹരിയുള്ളതും വൻകിട ഫാക്ടറികൾക്ക് ഇന്ധന ചെലവ് കുറക്കാൻ മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ളതുമാണ് ഗെയിൽ പദ്ധതി. ഗ്യാസ് പൈപ് ലൈൻ ജനവാസ കേന്ദ്രങ്ങളിലൂടെ കൊണ്ടുപോകുന്നതിനെതിരെ ശക്തമായ സമര പരിപാടികളുമായി എസ്.ഡി.പി.ഐ മുന്നോട്ടുപോകുമെന്നും സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.