കോഴിക്കോട്: ഇരു മുന്നണികളുടെയും മദ്യനയം ശുദ്ധ കാപട്യവും ജനവഞ്ചനയുമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്റഫ്. ആറു പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകിയതിനു ശേഷമാണ് മദ്യനയം കർശനമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. കൃത്യമായ ഒരു നിലപാട് സ്വീകരിക്കാതെ മദ്യവർജ്ജനമാണ് എൽഡിഎഫ് ലക്ഷ്യം എന്ന എവിടെയും തൊടാതെയുള്ള പ്രഖ്യാപനമാണ് പിണറായി വിജയൻ നടത്തുന്നത്. മദ്യം ലഭിക്കാൻ യഥേഷ്ടം അവസരമൊരുക്കി മദ്യവർജ്ജനം ലക്ഷ്യമായി കാണുന്നത് ജനങ്ങളെ വിഡ്ഡികളാക്കുന്നതിനു തുല്ല്യമാണെന്നും സമ്പൂർണ മദ്യനിരോധനം നിലപാടായി പ്രഖ്യാപിക്കാൻ ഇരുമുന്നണികളും തയ്യാറാവാത്തത് മദ്യ മുതലാളിമാരുമായുള്ള ഒത്തുകളി മൂലമാണെന്നും അഡ്വ. കെ എം അഷ്റഫ് പ്രസ്താവനയിൽ പറഞ്ഞു.