- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടുകൾ മദ്യശാലകളാക്കാനുള്ള തീരുമാനം പിൻവലിക്കണം: എസ്.ഡി.പി.ഐ
കോഴിക്കോട്: ഓണത്തിന് ഓൺലൈൻ ആവശ്യപ്രകാരം മദ്യം വീടുകളിൽ എത്തിച്ചുനൽകുമെന്ന കൺസ്യൂമർഫെഡിന്റെ തീരുമാനം പിൻവലിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മനോജ്കുമാർ ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയെക്കാൾ വിലകുറച്ചു ജനങ്ങൾക്കു ലഭ്യമാക്കുന്നതിനുവേണ്ടി രൂപീകരിച്ചിട്ടുള്ള സ്ഥാപനമാണ് കൺസ്യൂമർഫെഡ്. പലവ്യജ്ഞനങ്ങൾക്കും പച്ചക്കറികൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്കും വില അമിതമായി കുതിച്ചുകയറുമ്പോഴും അതിനുള്ള പരിഹാരം കാണാൻ ശ്രമിക്കാതെ വീടുകൾ ബാറുകളാക്കിമാറ്റാനുള്ള അധികാരികളുടെ തീരുമാനം ഘട്ടംഘട്ടമായി മദ്യവർജ്ജനം നടത്തുമെന്ന സർക്കാർ നയപ്രഖ്യാപനത്തിനെതിരാണ്. മദ്യലോബികളെ സഹായിക്കുന്നതിനുവേണ്ടി ഭരണ-ഉദ്യോഗസ്ഥ വൃന്ദം നടത്തുന്ന അവിഹിത അഴിമതിയുടെ ഇരകളാകുന്നത് സ്ത്രീകളും കുട്ടികളുമാണ്. വീട്ടകങ്ങളിലെ സ്വസ്ഥതയും സമാധാനവും ഇല്ലാതാക്കുന്ന തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്നു പ്രസ്താവനയിൽ അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട്: ഓണത്തിന് ഓൺലൈൻ ആവശ്യപ്രകാരം മദ്യം വീടുകളിൽ എത്തിച്ചുനൽകുമെന്ന കൺസ്യൂമർഫെഡിന്റെ തീരുമാനം പിൻവലിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മനോജ്കുമാർ ആവശ്യപ്പെട്ടു.
നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയെക്കാൾ വിലകുറച്ചു ജനങ്ങൾക്കു ലഭ്യമാക്കുന്നതിനുവേണ്ടി രൂപീകരിച്ചിട്ടുള്ള സ്ഥാപനമാണ് കൺസ്യൂമർഫെഡ്. പലവ്യജ്ഞനങ്ങൾക്കും പച്ചക്കറികൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്കും വില അമിതമായി കുതിച്ചുകയറുമ്പോഴും അതിനുള്ള പരിഹാരം കാണാൻ ശ്രമിക്കാതെ വീടുകൾ ബാറുകളാക്കിമാറ്റാനുള്ള അധികാരികളുടെ തീരുമാനം ഘട്ടംഘട്ടമായി മദ്യവർജ്ജനം നടത്തുമെന്ന സർക്കാർ നയപ്രഖ്യാപനത്തിനെതിരാണ്.
മദ്യലോബികളെ സഹായിക്കുന്നതിനുവേണ്ടി ഭരണ-ഉദ്യോഗസ്ഥ വൃന്ദം നടത്തുന്ന അവിഹിത അഴിമതിയുടെ ഇരകളാകുന്നത് സ്ത്രീകളും കുട്ടികളുമാണ്. വീട്ടകങ്ങളിലെ സ്വസ്ഥതയും സമാധാനവും ഇല്ലാതാക്കുന്ന തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്നു പ്രസ്താവനയിൽ അദ്ദേഹം ആവശ്യപ്പെട്ടു.