കോഴിക്കോട്: ജനങ്ങളുടെ സഹകരണത്തോട് കൂടി ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ചതാണ് കരിപ്പൂർ എയർപോർട്ട്. രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥലോബിയും കണ്ണൂരിലെ സ്വകാര്യ കമ്പനിക്ക് കൂട്ട് നിന്ന് കരിപ്പൂർ വിമാനത്താവളത്തെ തകർക്കാനുള്ള ശ്രമത്തിലാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറർ ജലീൽ നീലാമ്പ്ര പറഞ്ഞു.

കേരളത്തിലെ സമ്പത്ത് വ്യവസ്ഥയെ പിടിച്ചുനിർത്തുന്ന മലബാർ ഭാഗത്തുള്ള പ്രവാസികളുടെ യാത്ര ദുരിതമാക്കുന്ന നടപടികളിൽ നിന്നും സർക്കാർ പിന്മാറണം. എത്രയും വേഗം റീകാർപ്പറ്റ് പൂർത്തീകരിച്ച്  ആവശ്യമായ ഭൂമി മാർക്കറ്റ് വില കൊടുത്ത് വങ്ങി റൺവെ വീതി കൂട്ടി കരിപ്പൂർ വിമാനത്താളത്തിന്റെ വികസനം യാഥാർത്ഥ്യമാക്കണെന്നും അദ്ദേഹം സർക്കാറിനോട് ആവശ്യപ്പെട്ടു.

കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സും മലബാർ ഡവലെപ്‌മെന്റ് ഫോറവും സംയുക്തമായി സംഘടിപിച്ച കോഴിക്കോട് വിമാനത്താവള അവഗണനക്കെതിരെ അനിശ്ചിതകാല സത്യാഗ്രഹ സമര പന്തൽ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ഡി.പി.ഐ സിറ്റി കമ്മിറ്റി അംഗങ്ങളായ അബ്ദുൽ കയ്യൂം, റാഫി പയ്യാനക്കൽ, പിപി നൗഷീർ, പി.കെ റഫീഖ്, മുനീർ കുറ്റിച്ചിറ, ഗഫൂർ വെള്ളയിൽ, ഷബീർ കിണാശ്ശേരി തുടങ്ങിയവർ ഐക്യദാഢ്യ റാലിക്ക് നേതൃത്വം നൽകി.