- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ സന്ദർശനം; ഇരകൾക്ക് പ്രതീക്ഷ നൽകുന്നില്ല: എസ്.ഡി.പി.ഐ
കോഴിക്കോട്: കലാപ ബാധിതർക്ക് യാതൊരു പ്രതീക്ഷയും നൽകാതെയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നാദാപുരം സന്ദർശനം അവസാനിച്ചതെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ് പ്രസ്താവിച്ചു. കേവലം ആശ്വാസവാക്കുകൾകൊണ്ട് നികത്താൻ കഴിയുന്നതല്ല സിപിഎമ്മിന്റെ കൊള്ളക്കിരയായ വെള്ളൂർ പ്രദേശത്തുകാർക്കുണ്ടായത്. ഒരായുസിന്റെ സമ്പാദ്യമാണ്
കോഴിക്കോട്: കലാപ ബാധിതർക്ക് യാതൊരു പ്രതീക്ഷയും നൽകാതെയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നാദാപുരം സന്ദർശനം അവസാനിച്ചതെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ് പ്രസ്താവിച്ചു. കേവലം ആശ്വാസവാക്കുകൾകൊണ്ട് നികത്താൻ കഴിയുന്നതല്ല സിപിഎമ്മിന്റെ കൊള്ളക്കിരയായ വെള്ളൂർ പ്രദേശത്തുകാർക്കുണ്ടായത്. ഒരായുസിന്റെ സമ്പാദ്യമാണ് പലർക്കും മണിക്കൂറുകൾക്കകം നഷ്ടമായത്. ഈ നഷ്ടം നികത്താനാവശ്യമായ ഒരു നടപടിയും മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലില്ല. പകരം ഏതാനും വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള സാമ്പത്തിക സഹായത്തെ കുറിച്ചാണ് പറയുന്നത്. ഇരകളുടെ നഷ്ടം കണക്കാക്കി സഹായം നൽകാൻ സർക്കാർ ബാധ്യസ്ഥരാണ്.
കലാപത്തിന്റെ നഷ്ടം പുറംലോകമറിയാതിരിക്കാൻ ലീഗും സിപിഎമ്മും ഒത്തുകളിച്ച് പൊതുജനം പ്രദേശത്ത് പ്രവേശിക്കുന്നത് തടയുകയാണ്.
പൊലീസ് അക്രമികൾക്ക് കൂട്ടുനിന്നതായി വ്യാപകമായ പരാതി ഉണ്ടായിട്ടും അതേക്കുറിച്ച് അന്വേഷിക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ല. സംഭവത്തെക്കുറിച്ച് ഐ.ജി. തല അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. എസ്.ഡി.പി.ഐ. ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചുകിട്ടുന്നത് വരെ പാർട്ടി സമരരംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.