കോഴിക്കോട് : മാഫിയ മുന്നണികളിൽ നിന്ന് കേരളത്തെ മുക്തമാക്കുന്നതിന് ജനപക്ഷ ബദലിനെ പിന്തുണക്കാൻ ജനാധിപത്യ വിശ്വാസികൾ തയ്യാറാവണമെന്ന് കോഴിക്കോട് ചേർന്ന എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതി അഭ്യർത്ഥിച്ചു. അതിരുകടന്ന കോർപ്പറേറ്റ് പ്രീണനമാണ് യു.ഡി.എഫ് സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. ഇപ്പോൾ പാസ്സാക്കിയിട്ടുള്ള മന്ത്രിസഭാ തീരുമാനങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നറിഞ്ഞിട്ടും കൂടിയ മന്ത്രിസഭ എടുത്ത തീരുമാനങ്ങൾ ഇതാണെന്നിരിക്കെ കഴിഞ്ഞ നാലരവർഷം ചെയ്തത് ഊഹിക്കാവുന്നതേയുള്ളൂ.

കുമരകത്തെ മെത്രാൻ കായൽ, കടമക്കുടി പാടശേഖരങ്ങൾ നികത്താനുള്ള ഉത്തരവ്, നെല്ലിയാമ്പതിയിലെ കരുണ എസ്‌റ്റേറ്റ് കരം അടയ്ക്കൽ തുടങ്ങിയ വിഷയങ്ങളിൽ കുത്തകകളോടുള്ള പ്രതിബദ്ധതയാണ് മുന്നിട്ടുനിൽക്കുന്നത്. യു.ഡി.എഫിന്റെ ഇത്തരം ജനവിരുദ്ധ നീക്കങ്ങൾക്ക് മൗനാനുവാദം നൽകുന്ന സമീപനമാണ് എൽ.ഡി.എഫ് സ്വീകരിക്കുന്നത്. യു.ഡി.എഫിനെതിരേ വ്യാപകമായ അഴിമതിയാരോപണങ്ങൾ ഉയർന്നിട്ടും പ്രതിപക്ഷം സ്വീകരിച്ച നിലപാട് മലയാളികൾക്ക് വ്യക്തമാണ്. ഇങ്ങനെ പരസ്പരം സഹകരണ മാഫിയ മുന്നണികളെ പോലെ പ്രവർത്തിക്കുന്ന ഇരുമുന്നണികകൾക്കുമെതിരേ ജനാധികാരം ഉയർത്തിപ്പിടിക്കുന്ന ബദൽ രാഷ്ട്രീയത്തിന് ശക്തമായ മുന്നേറ്റം കാഴ്ചവെക്കാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സാധ്യമാകും. രണ്ടാം ഘട്ട സ്ഥാനാർത്ഥി ലിസ്റ്റ് യോഗം ചർച്ച ചെയ്ത് കേന്ദ്ര പാർലമെന്ററി ബോർഡിന് സമർപ്പിക്കാൻ തീരുമാനിച്ചു.

യോഗത്തിൽ പ്രസിഡന്റ് അഡ്വ.കെ.എം. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ തുളസീധരൻ പള്ളിക്കൽ, യഹ്‌യ തങ്ങൾ, ജനറൽ സെക്രട്ടറിമാരായ എം.കെ.മനോജ്കുമാർ, പി.അബ്ദുൽ ഹമീദ്, എ.കെ. സലാഹുദ്ദീൻ, സെക്രട്ടറിമാരായ റോയ് അറക്കൽ, കെ.കെ. റൈഹാനത്ത് ടീച്ചർ, പി.കെ. ഉസ്മാൻ, ട്രഷറർ ജലീൽ നീലാമ്പ്ര സംസ്ഥാന സമിതിയംഗങ്ങളായ നാസറുദ്ദീൻ എളമരം, കെ.കെ.ഉസൈർ, എം.ഫാറൂഖ്, മൂവ്വാറ്റുപുഴ അഷ്‌റഫ് മൗലവി, അജ്മൽ ഇസ്മായീൽ, വി എം. ഫഹദ്, വനജാഭാരതി, എസ്. സൈനബ, ടി.കെ.കെ.ഫൈസി, സുൽഫീക്കറലി വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് എ. ഇബ്രാഹീം മൗലവി (തിരുവനന്തപുരം), ജോൺസൺ കണ്ടച്ചിറ (കൊല്ലം), ജ്യോതിഷ് പെരുമ്പിളിക്കൽ (പത്തനംതിട്ട), കെ.എസ്.ഷാൻ (ആലപ്പുഴ), അബ്ദുൽ മജീദ് (ഇടുക്കി), ഷെഫീർ മുഹമ്മദ് (എറണാകുളം), പി.ആർ.സിയാദ് (തൃശൂർ), വി.ടി.ഇക്‌റാമുൽ ഹഖ് (മലപ്പുറം), മുസ്തഫ കൊമ്മേരി (കോഴിക്കോട്), പി.ആർ.കൃഷ്ണൻകുട്ടി (വയനാട്), കെ.കെ. അബ്ദുൽ ജബ്ബാർ (കണ്ണൂർ), സി.ടി. സുലൈമാൻ (കാസർഗോഡ്) ചർച്ചയിൽ പങ്കെടുത്തു