കോഴിക്കോട്: ശക്തമായ ഭരണവിരുദ്ധ വികാരവും പണത്തിന്റെ അനിയന്ത്രിതമായ കുത്തൊഴുക്കും വിധി നിർണയിച്ച തിരഞ്ഞെടുപ്പിൽ ജനപക്ഷ ബദലിന് കരുത്ത് പകർന്ന വോട്ടർമാരെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്റഫ് അഭിനന്ദിച്ചു.

വ്യാപകമായ അഴിമതിയും ജനവിരുദ്ധ നിലപാടുകളും അസഹ്യമാം വിധം വർദ്ധിച്ചപ്പോൾ സ്വാഭാവിക പരിണിതിയെന്നോണം ബിജെപിയുടെ വർഗ്ഗീയതയോട് രാജിയാവാൻ തയ്യാറാവാത്ത കേരളീയർ ഇടത് പക്ഷത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു രാഷ്ട്രീയമായ വിയോജിക്കുമ്പോഴും ബിജെപി സാധ്യതയുള്ള മണ്ഡലങ്ങളിൽ ലീഗ്, കോൺഗ്രസ്, സിപിഐ(എം) എന്നീ കക്ഷികൾക്ക് പിന്തുണ നൽകാനും എസ്ഡിപിഐ തയ്യാറായി. കേന്ദ്ര ഭരണത്തിന്റെ പിന്തുണയോടെ എൻഡിഎ നടത്തിയ വ്യാപകമായ പ്രചരണങ്ങൾ കേരളം വർഗീയതക്ക് അടിമപ്പെടുമെന്ന് അശങ്ക വർദ്ധപ്പിച്ചത് ജനപക്ഷ ബദലിന്റെ മുന്നേറ്റത്തിന് നേരിയ മങ്ങലേൽപ്പിച്ചെങ്കിലും കോർപ്പറേറ്റ് പ്രീണനത്തിനും അഴിമതിക്കുമെതിരയുള്ള ജനപക്ഷ ബദലിന് പ്രതീക്ഷ നൽകുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അഡ്വ.കെ.എം അഷ്റഫ് അഭിപ്രായപ്പെട്ടു.