- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാരുടെ കലാ-സാഹിത്യ പ്രവർത്തനങ്ങളുടെ വിലക്ക്: വെളിവാകുന്നത് സർക്കാരിന്റെ ഫാഫിസ്റ്റ് മുഖം - അഡ്വ. കെ.എം.അഷ്‌റഫ്
കോഴിക്കോട്: സർക്കാർ ജീവനക്കാരുടെ കലാ-സാഹിത്യ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിലൂടെ യു.ഡി.എഫ് സർക്കാരിന്റെ ഫാഫിസ്റ്റ് മുഖമാണ് വെളിവാകുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം.അഷ്‌റഫ്. സ്വകാര്യ റേഡിയോകളിലും ടെലിവിഷൻ ചാനലുകളിലും വാർത്താധിഷ്ഠിതമോ അല്ലാതെയോ ഉള്ള പരിപാടികൾ അവതരിപ്പിക്കുന്നതിനും ഇത്തരം സ്ഥാ
കോഴിക്കോട്: സർക്കാർ ജീവനക്കാരുടെ കലാ-സാഹിത്യ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിലൂടെ യു.ഡി.എഫ് സർക്കാരിന്റെ ഫാഫിസ്റ്റ് മുഖമാണ് വെളിവാകുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം.അഷ്‌റഫ്.
സ്വകാര്യ റേഡിയോകളിലും ടെലിവിഷൻ ചാനലുകളിലും വാർത്താധിഷ്ഠിതമോ അല്ലാതെയോ ഉള്ള പരിപാടികൾ അവതരിപ്പിക്കുന്നതിനും ഇത്തരം സ്ഥാപനങ്ങൾ നടത്തുന്ന കലാ-കായിക-വിനോദ പരിപാടികളിൽ പങ്കെടുക്കുന്നതിനും സിനിമ, സീരിയൽ, പ്രഫഷണൽ നാടകങ്ങൾ എന്നിവയിൽ അഭിനയിക്കുന്നതിനും സർക്കാർ ജീവനക്കാർ മുൻകൂർ അനുമതി വാങ്ങണം. സർക്കാർ ജീവനക്കാരുടെ സാഹിത്യ സൃഷ്ടികൾ, ഗവേഷണ പ്രബന്ധങ്ങൾ, ലേഖന സമാഹാരങ്ങൾ, പഠനസഹായികൾ എന്നിവ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാനും മുൻകൂർ അനുമതി ആവശ്യമാണ്. ഇത്തരം ഉത്തരവുകളിലൂടെ സർക്കാരിന്റെ സ്തുതിപാഠകരാവണം ജീവനക്കാർ എന്ന് ഉറപ്പുവരുത്തുകയാണ് ഭരണകൂടം. ഏകാധിപത്യ ഭരണകൂടങ്ങൾ പോലും നടപ്പിൽ വരുത്താൻ മടിക്കുന്ന ഈ തീരുമാനങ്ങൾ ഒരു ജനാധിപത്യ സർക്കാരിന് ഒട്ടും ഭൂഷണല്ല. വിമർശനങ്ങളെ ഉൾക്കൊള്ളാനും അംഗീകരിക്കാനുമുള്ള വിശാലത ഭരണകർത്താക്കൾക്കുണ്ടാവണം.
ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം വരാത്ത വിധവും ലാഭേച്ഛയില്ലാതെയും കലാ, സാഹിത്യ, ശാസ്ത്രം, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിലവിൽ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 48 പ്രകാരം മുൻകൂർ അനുമതി ആവശ്യമില്ലായിരുന്നു. എന്നാൽ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ.അജയകുമാർ സർക്കാരിനു വേണ്ടി പുറത്തിറക്കിയ ഉത്തരവ് സർക്കാർ ജീവനക്കാരുടെ കലാ-സാഹിത്യ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. അതിനാൽ അടിയന്തിരാവസ്ഥയെ ഓർമ്മപ്പെടുത്തുന്ന ഫാഫിസ്റ്റ് നടപടികളിൽ നിന്ന് പിന്മാറാൻ കേരള സർക്കാർ തയ്യാറാവണമെന്നും സർക്കാരിന്റെ സ്വേച്ഛാധിപത്യ തീരുമാനങ്ങൾക്കെതിരേ പ്രതികരിക്കാൻ ജനാധിപത്യ വിശ്വാസികൾ രംഗത്തുവരണമെന്നും അഡ്വ.കെ.എം.അഷ്‌റഫ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.