- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരിച്ചറിവുനേടുന്ന ജനതയെ സംഘപരിവാർ ഭയപ്പെടുന്നു: പി അബ്ദുൽ ഹമീദ്
കോഴിക്കോട്: രാജ്യത്ത് അസഹിഷ്ണുതയും അക്രമവും വ്യാപിപ്പിക്കുന്ന സംഘപരിവാർ ഭീകരതക്കെതിരെ പ്രതിഷേധിക്കുകയും രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്ന തിരിച്ചറിവ് നേടുന്ന ജനതയെ സംഘപരിവാർ ഭയപ്പെടുന്നതിന്റെ ഉദാഹരണമാണ് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സംഭവ വികാസങ്ങളെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്ര
കോഴിക്കോട്: രാജ്യത്ത് അസഹിഷ്ണുതയും അക്രമവും വ്യാപിപ്പിക്കുന്ന സംഘപരിവാർ ഭീകരതക്കെതിരെ പ്രതിഷേധിക്കുകയും രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്ന തിരിച്ചറിവ് നേടുന്ന ജനതയെ സംഘപരിവാർ ഭയപ്പെടുന്നതിന്റെ ഉദാഹരണമാണ് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സംഭവ വികാസങ്ങളെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ്.
ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയെ ദേശവിരുദ്ധ ശക്തികളുടെ കൂഠാരമാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന രാജ്യത്ത് അവശേഷിക്കുന്ന മതേതര ഇടങ്ങളെപ്പോലും ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സ്വതന്ത്ര ഇന്ത്യയുടെ മതേതര ജനാധിപത്യ സങ്കൽപ്പത്തിന് കരുത്തുറ്റ ഭൗദ്ധീക അടിത്തറ ഒരുക്കിയ കലാലയത്തെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള നീക്കത്തെ ചെറുത്തുതോൽപ്പിക്കാൻ രാജ്യ സ്‌നേഹികൾ രംഗത്തിറങ്ങണം.
സംഘപരിവാർ ഭീകരതക്കെതിരെ ഭൗദ്ധീക വെല്ലുവിള ഉയർത്തുന്നവരെ തീവ്രവാദികളാക്കി ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളുടെ തുടർച്ച മാത്രമാണ് ജെ.എൻ.യു.വിലെ സംഭവ വികാസങ്ങൾ. രാജ്യത്തെ പ്രയാസപ്പെടുത്തുന്ന ജനതയുടെ വിമോചനത്തെ കുറിച്ച് സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നവരെ തകർക്കാനുള്ള ശ്രമങ്ങൾ രോഹിത് വെമുലയിൽ അവസാനിക്കുന്നില്ല എന്ന തിരിച്ചറിയാൻ മതേതര വിശ്വാസികൾക്ക് കഴിയണം.
സവർണാധിപത്യ താൽപര്യങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നത് ദലിതരും ന്യൂനപക്ഷക്കാരും പിന്നാക്കകാരുമായ അരിക് വൽക്കരിക്കപ്പെട്ട സമൂഹങ്ങളിലെ യുവജനങ്ങളാണെന്ന് തിരിച്ചറിഞ്ഞ സംഘപരിവാർ ഭയപ്പെടുത്തിയും ഇല്ലാതാക്കിയും ഈ ധൈഷണിക ഉയിർത്തേഴുന്നേൽപ്പിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.
ജെ.എൻ.യു.വിലെ പ്രക്ഷോകാരിക്കെതിരെ സർക്കാർ സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് ഫെബ്രുവരി 18 വ്യാഴാഴ്‌ച്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.