- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടിയേരിയുടെ പ്രസ്താവന അക്രമങ്ങൾക്കുള്ള പരസ്യപ്രേരണ; അഡ്വ. കെ.എം അഷ്റഫ്
കോഴിക്കോട്: സിപിഐ(എം) പ്രവർത്തകരെ ആക്രമിക്കാൻ വന്നാൽ സ്തംഭിച്ചു നിൽക്കാതെ തിരിച്ചടിക്കണമെന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആഹ്വാനം അക്രമങ്ങൾക്കുള്ള പരസ്യ പ്രേരണയാണ് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം അഷ്റഫ്. നിയമ വാഴ്ചയെ പോലും വെല്ലുവിളിച്ച് കൊണ്ട് കോടിയേരി നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങൾ അതാണ് വ്യക്തമാക്കുന്നത്.അക്രമം പ്രതിരോധിക്കാൻ കായിക പരിശീലനം ആവശ്യമാണെന്നും പറയുന്നത് സിപിഐ(എം) ന്റെ ആയുധ പരിശീലനങ്ങളെ വെള്ളപൂശുന്നതിന് വേണ്ടിയാണ്. കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ സംഘട്ടനങ്ങളിൽ എപ്പോഴും ഒരു ഭാഗത്ത് നിലകൊള്ളുന്നത് സിപിഐ(എം) ആണ്. രാഷ്ട്രീയ സംഘർഷങ്ങളിൽ ഏറ്റവും കൂടുതൽ പ്രതികളായിട്ടുള്ളത് സിപിഐ(എം) പ്രവർത്തകരാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതാണ്. ആക്രമണത്തിനുള്ള പാർട്ടി സെക്രട്ടറിയുടെ പരസ്യ ആഹ്വാനത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. രാഷ്ട്രീയ എതിരാളികളെ ശാരീരകമായി ആക്രമിക്കുന്ന സ്റ്റാലിനിസ്റ്റ് ഭീകരത സിപിഐ(എം) അവസാനിപ്പിക്കണം. അക്രമണത്തിന് ആഹ്വാനം നൽകിയ കോടിയേ
കോഴിക്കോട്: സിപിഐ(എം) പ്രവർത്തകരെ ആക്രമിക്കാൻ വന്നാൽ സ്തംഭിച്ചു നിൽക്കാതെ തിരിച്ചടിക്കണമെന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആഹ്വാനം അക്രമങ്ങൾക്കുള്ള പരസ്യ പ്രേരണയാണ് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം അഷ്റഫ്.
നിയമ വാഴ്ചയെ പോലും വെല്ലുവിളിച്ച് കൊണ്ട് കോടിയേരി നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങൾ അതാണ് വ്യക്തമാക്കുന്നത്.അക്രമം പ്രതിരോധിക്കാൻ കായിക പരിശീലനം ആവശ്യമാണെന്നും പറയുന്നത് സിപിഐ(എം) ന്റെ ആയുധ പരിശീലനങ്ങളെ വെള്ളപൂശുന്നതിന് വേണ്ടിയാണ്. കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ സംഘട്ടനങ്ങളിൽ എപ്പോഴും ഒരു ഭാഗത്ത് നിലകൊള്ളുന്നത് സിപിഐ(എം) ആണ്. രാഷ്ട്രീയ സംഘർഷങ്ങളിൽ ഏറ്റവും കൂടുതൽ പ്രതികളായിട്ടുള്ളത് സിപിഐ(എം) പ്രവർത്തകരാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതാണ്. ആക്രമണത്തിനുള്ള പാർട്ടി സെക്രട്ടറിയുടെ പരസ്യ ആഹ്വാനത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. രാഷ്ട്രീയ എതിരാളികളെ ശാരീരകമായി ആക്രമിക്കുന്ന സ്റ്റാലിനിസ്റ്റ് ഭീകരത സിപിഐ(എം) അവസാനിപ്പിക്കണം. അക്രമണത്തിന് ആഹ്വാനം നൽകിയ കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കാൻ ഗവൺമെന്റ് തയ്യാറാവണമെന്നും അഡ്വ. കെ.എം അഷ്റഫ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.