- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാദാപുരം: കൊള്ളമുതൽ തിരിച്ചുപിടിച്ച് മുഴുവൻ പ്രതികളെയും പിടികൂടുന്നതുവരെ എസ്.ഡി.പി.ഐ പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: തൂണേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കൊലചെയ്യപ്പെട്ടതിനെതുടർന്ന് നാദാപുരത്ത് മുസ്‌ലിം വീടുകൾ കേന്ദ്രീകരിച്ച് നടന്ന ആസൂത്രിതവും വ്യാപകവുമയ കവർച്ചക്ക് നേതൃത്വം നൽകിയ മുഴുവൻ പ്രതികളെയും പിടികൂടി കൊള്ളമുതൽ തിരിച്ച് പിടിച്ച് ഉടമസ്ഥർക്ക് നൽകുകയും കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്
കോഴിക്കോട്: തൂണേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കൊലചെയ്യപ്പെട്ടതിനെതുടർന്ന് നാദാപുരത്ത് മുസ്‌ലിം വീടുകൾ കേന്ദ്രീകരിച്ച് നടന്ന ആസൂത്രിതവും വ്യാപകവുമയ കവർച്ചക്ക് നേതൃത്വം നൽകിയ മുഴുവൻ പ്രതികളെയും പിടികൂടി കൊള്ളമുതൽ തിരിച്ച് പിടിച്ച് ഉടമസ്ഥർക്ക് നൽകുകയും കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് പത്രസമ്മേളനത്തിൽ അവശ്യപ്പെട്ടു.
നാദാപുരത്തെ സംഭവസ്ഥലം സന്ദർശിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 73 വീടുകളിൽ 40 വീടുകൾ പൂർണ്ണമായും നഷ്ടപ്പെട്ടു. വിവാഹ ആവശ്യത്തിനായി സമാഹരിച്ച ആഭരണങ്ങളുൾപ്പെടെ 750 ഓളം പവൻ സ്വർണവും ലക്ഷക്കണക്കിന് രൂപയും കൂടാതെ, വിലപിടിപ്പുള്ള മറ്റു വസ്തുവകകളും കൊള്ളയടിച്ച ശേഷം വാഹനങ്ങളും, സ്‌കൂൾ സർട്ടിഫിക്കറ്റുകളും, ഗ്യാസ് ബുക്ക്, ആധാർ, തിരിച്ചറിയൽ കാർഡുകൾ, ആധാരങ്ങൾ, വസ്ത്രങ്ങൾ വീട്ടുപകരണങ്ങളടക്കം തീവച്ച് നശിപ്പിച്ചു. ഗൃഹനാഥന്മാർ ഭൂരിഭാഗവും വിദേശത്ത് ജോലി ചെയ്യുന്ന വീട്ടിലെ സ്ത്രീകൾ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിളിച്ച് നിരന്തരം സഹായം അഭ്യർത്ഥിച്ചിട്ടും സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് നിയമ പാലകർ സ്ഥലത്തെത്തിയത്. അതുകൊണ്ട് തന്നെ പൊലീസിന്റെ അറിവോട് കൂടിയാണ് സംഭവം നടന്നതെന്ന് മനസ്സിലാകുന്നുവെന്ന് അഡ്വ. കെ എം അഷ്‌റഫ് ആരോപിച്ചു.
ഈ പൈശാചികതയെ ഒരു വിധത്തിലും അംഗീകരിക്കാൻ തന്റെ മനഃസാക്ഷി അനുവദിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് സിപിഐ(എം) തൂണേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സി.പി അബ്ദുൽ സലാം രാജിവച്ചത്. ചെറിയ പ്രശ്‌നത്തിന്റെ പേരിൽ പോലും വർഗീയ ധ്രൂവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മുസ്‌ലിം ലീഗും കൊലപാതകം മറയാക്കി ആസൂത്രിതമായ കൊള്ളക്ക് നേതൃത്വം നൽകിയ സിപിഎമ്മും സമരങ്ങളിലും അഴിമതിയിലും എന്നപോലെ നാദാപുരം പ്രശ്‌നത്തിലും ഒത്ത് കളിക്കുകയാണ്. ഈ കലാപത്തിന് കൂട്ട് നിന്ന മുഴുവൻ പൊലീസുകാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇരകൾക്ക് അർഹമായ മുഴുവൻ നഷ്ടപരിഹാരവും പുനരധിവാസവും അടിയന്തിരമായി ഉറപ്പ് വരുത്തണമെന്നും ഐ.ജിയുടെ നേതൃത്വത്തിൽ നേരിട്ടുള്ള അന്വേഷണം അനിവാര്യമാണെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.
പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കാൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉടനടി പ്രശ്‌നബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കണമെന്നും ആവശ്യങ്ങൾ അംഗീരിക്കപ്പെട്ടില്ലെങ്കിൽ ഫെബ്രുവരി 05ന് ദേശീയ പാത ഉപരോധിക്കുമെന്നും എസ്ഡിപിഐ അറിയിച്ചു.