- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാദാപുരം സർവ്വകക്ഷിയോഗം പ്രഹസനം മാത്രം: എസ്ഡിപിഐ
കോഴിക്കോട്: നാദാപുരത്തെ കലാപസ്ഥലങ്ങൾ സന്ദർശിക്കാതെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കൂടി നടത്തിയത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും സർവ്വകക്ഷി യോഗത്തിന്റെ പേരിൽ പ്രഖ്യാപിച്ച തിരുമാനങ്ങൾ പ്രഹസനം മാത്രമാണെന്നും എസ്ഡിപിഐ ക്ക് അസ്വീകാര്യമാണെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ. കെഎം അഷ്‌റഫ്. കലാപം നടത്തിയ മാർകിസ്റ്റ് പാർട്
കോഴിക്കോട്: നാദാപുരത്തെ കലാപസ്ഥലങ്ങൾ സന്ദർശിക്കാതെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കൂടി നടത്തിയത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും സർവ്വകക്ഷി യോഗത്തിന്റെ പേരിൽ പ്രഖ്യാപിച്ച തിരുമാനങ്ങൾ പ്രഹസനം മാത്രമാണെന്നും എസ്ഡിപിഐ ക്ക് അസ്വീകാര്യമാണെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ. കെഎം അഷ്‌റഫ്.
കലാപം നടത്തിയ മാർകിസ്റ്റ് പാർട്ടിയോ, അനാസ്ഥ കാണിച്ച സർക്കാരോ ആണ് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാവേണ്ടത്. പൊതു സമൂഹത്തിൽ നിന്ന് പണം പിരിച്ച് നൽകുന്നതിനേക്കാൾ ന്യായവും പ്രയോഗികവും സർക്കാർ തന്നെ നഷ്ടപരിഹാരം നൽകലാണ്. കൊല്ലപ്പെട്ട ഷിബിന്റെ കുടുംബത്തിന് നൽകിയ നഷ്ടപരിഹാരത്തുക 25 ലക്ഷം രൂപ, അരിയിൽ ശുക്കൂർ ടിപി ചന്ദ്രശേഖൻ സൈനുൽ ആബിദ് എന്നിവരുടെ കുടുംബത്തിനുകൂടി നൽകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കലാപത്തിന് കൂട്ട് നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ മാതൃകപരമായി ശിക്ഷിക്കുക, കൊള്ള മുതൽ തിരിച്ച് പിടിക്കുക, മുഖ്യമന്ത്രി സംഭവ സ്ഥലം സന്ദർശിക്കുക, നഷ്ടപരിഹാരം സർക്കാർ നൽകുക തുടങ്ങി എസ്ഡിപിഐ ഉന്നയിച്ച ആവശ്യങ്ങളുമായി പാർട്ടി പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെുന്നം കലാപ സ്ഥലം മുഖ്യമന്ത്രി സന്ദർശിക്കുവാൻ മുസ്ലിംലീഗ് താൽപര്യം കാണിക്കാതിരുന്നത് ദുരൂഹമാണെും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.