- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ.എസ്.എസ് ക്യാമ്പ് അതിക്രമം: പങ്കില്ലെന്ന് എസ്.ഡി.പി.ഐ
ഒളവണ്ണ: ഇരിങ്ങല്ലൂർ ഗവ: യു.പി സ്‌കൂളിൽ പന്തീരങ്കാവ് ഹയർ സെക്കന്ററി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് നടത്തിയ സപ്തദിന ക്യാമ്പിനിടയിൽ നടന്ന അതിക്രമത്തിൽ എസ്ഡിപിഐക്കു പങ്കില്ലെന്ന് പാർട്ടി മണ്ഡലം പ്രസിഡിന്റ് അഹമ്മദ് മാസ്റ്റർ അറിയിച്ചു. നാഷണൽ സർവീസ് സ്‌കീം (എൻഎസ്എസ്) പോലുള്ള വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ
ഒളവണ്ണ: ഇരിങ്ങല്ലൂർ ഗവ: യു.പി സ്‌കൂളിൽ പന്തീരങ്കാവ് ഹയർ സെക്കന്ററി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് നടത്തിയ സപ്തദിന ക്യാമ്പിനിടയിൽ നടന്ന അതിക്രമത്തിൽ എസ്ഡിപിഐക്കു പങ്കില്ലെന്ന് പാർട്ടി മണ്ഡലം പ്രസിഡിന്റ് അഹമ്മദ് മാസ്റ്റർ അറിയിച്ചു.
നാഷണൽ സർവീസ് സ്‌കീം (എൻഎസ്എസ്) പോലുള്ള വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന പ്രസ്ഥാനമാണ് എസ്ഡിപിഐ. സംഭവ സ്ഥലത്തു മദ്യപാനികളായ ചിലർ വന്ന് ക്യാമ്പ് ബഹളം വച്ച് അലങ്കോലപ്പെടുത്താൻ ശ്രമിച്ചവരോട് തൊട്ടടുത്ത മെഡിക്കൽ ഷോപ്പിൽ മരുന്ന് മേടിക്കാൻ എത്തിയ പൊതു പ്രവർത്തകനും എസ്ഡിപിഐ ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റുമായ യൂസഫ് സംഭവം അന്വേഷിക്കുകയായിരുന്നു..
ഇതിനിടയിൽ സംഘടിച്ചെത്തിയ സിപിഐ(എം) പ്രവർത്തകർ അദ്ദേഹത്തെ ക്രൂരമായി മർദ്ധിക്കുകയും പിന്നീടു സ്ഥലത്തെത്തിയ പൊലീസിനോട് ക്യാമ്പിനിടയിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചത് ഇദ്ദേഹമാണെന്ന് നുണപ്രചരണം നടത്തി പൊലീസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയായിരിന്നു. എന്നാൽ തനിക്ക് ഒരു പങ്കുമില്ലെന്ന പറഞ്ഞ യൂസഫിനെ പൊലീസ് ഏകപക്ഷ്യമായ തീരുമാനമെടുത്ത് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അവിടെ എസ്ഡപിഐയുടെ വളർച്ചയിൽ വിളറിപൂണ്ട സിപിഎമ്മിന്റെ നാടകമായിരുന്നു ഇതിന്റെ പിന്നിൽ. നാട്ടിൽ നടക്കുന്ന എല്ലാ നല്ല കാര്യങ്ങൾക്കും പിന്തുണ നൽകാറുള്ള എസ്.ഡി.പിഐയെ കരിവാരി തേക്കാനുള്ള കുൽസിത ശ്രമങ്ങളിൽ ജനങ്ങൾ വഞ്ചിതരാവരുത് എന്നും സംഭവത്തിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും അഹമ്മദ് മാസ്റ്റർ പറഞ്ഞു. റഷീദ് കുറ്റിക്കാട്ടൂർ, ലത്തീഫ് അണോറ, റഹീസ്. വി.പി തുടങ്ങിയവർ സംസാരിച്ചു.