കോഴിക്കോട്: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സ് അതിക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ട് അതേ അശുപത്രിയിൽ ചികിത്സയിലാണെന്ന് സമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയുടെ നിജസ്ഥിതി അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി.

രണ്ടു ദിവസമായി നവസമൂഹിക മാദ്ധ്യങ്ങളിലും ഓൺലൈൻ പത്രങ്ങളിലും പ്രചരിച്ചിട്ടും സർക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടാവാത്തത് സംശയത്തിന് ഇടയാക്കുന്നതാണ്. ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും നഴ്സിനെതിരെ നടന്ന ബലാൽസംഗ വാർത്ത യാഥാർത്ഥ്യമാണെങ്കിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.