- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഹിതിന്റേത് രാഷ്ട്രീയ ആത്മഹത്യ: എസ്ഡിപിഐ
തിരുവനന്തപുരം: ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ ദലിത് ഗവേഷക വിദ്യാർത്ഥി രോഹിത് വെമുലയുടേത് രാഷ്ട്രീയ ആത്മഹത്യയാണെന്നും സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം.അഷ്‌റഫ്. വ്യവസ്ഥിതിയോടുള്ള പ്രതിഷേധമാണ് രോഹിതിന്റെ ആത്മഹത്യ. താൻ പ്രതിനിധീകരിക്കുന്ന സമുദായത്തിന്റെ ആത
തിരുവനന്തപുരം: ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ ദലിത് ഗവേഷക വിദ്യാർത്ഥി രോഹിത് വെമുലയുടേത് രാഷ്ട്രീയ ആത്മഹത്യയാണെന്നും സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം.അഷ്‌റഫ്. വ്യവസ്ഥിതിയോടുള്ള പ്രതിഷേധമാണ് രോഹിതിന്റെ ആത്മഹത്യ. താൻ പ്രതിനിധീകരിക്കുന്ന സമുദായത്തിന്റെ ആത്മസംഘർഷത്തെ ജീവൻ ബലി നൽകി പ്രശ്‌നവൽക്കരിക്കുയായിരുന്നു രോഹിത്. ബിജെപി സർക്കാരിന്റെ ദലിത് വിരുദ്ധതയാണ് ഇതിലൂടെ ഒരിക്കൽകൂടി വെളിവാക്കപ്പെട്ടിരിക്കുന്നത്.
മികച്ച കഴിവും ഭാവിയെക്കുറിച്ച് മനോഹരമായ കാഴ്‌ച്ചപ്പാടുമുള്ള വിദ്യാർത്ഥിയും ഒരു കുടുംബത്തിന്റെ പ്രതീക്ഷയുമായിരുന്നു രോഹിത്. വലതുപക്ഷ വർഗീയ വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പിയുമായി ഉണ്ടായിട്ടുള്ള പ്രശ്‌നത്തിന്റെ പേരിൽ അദ്ദേഹത്തെ നിരന്തരം വേട്ടയാടുകയായിരുന്നു അധികാരികൾ. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, ബന്ദാരു ദത്താത്രേയ വി സി. അപ്പറാവു എന്നിവർ പ്രഥമ ദൃഷ്ട്യാതന്നെ കുറ്റക്കാരാണെന്ന് കാണാം. രോഹിതിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മൂവരും ഉടൻ രാജിവെക്കണമെന്നും സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം.അഷ്‌റഫ് പ്രസ്താവനയിലൂടെ പറഞ്ഞു.