- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാദ്ധ്യമ പ്രവർത്തകരുടെ നിലനിൽപ്പ് സമരത്തിന് എസ്.ഡി.പി.ഐ ഐക്യദാർഢ്യം
കോഴിക്കോട്: കോർപ്പറേറ്റുകളുടെ സാമ്പത്തിക താൽപര്യങ്ങൾക്ക് മാദ്ധ്യമ മുതലാളിമാർ അടിമപ്പെടുകയാണെന്നും ഇത് സത്യസന്ധമായ മാദ്ധ്യമ പ്രവത്തനത്തെ അട്ടിമറിക്കുന്നുവെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മാസ്റ്റർ പറഞ്ഞു.കേരളപത്ര പ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) കോഴിക്കോട് പ്രസ്‌ക്ലബിനു മുന്നിൽ നടത്തിവരുന്ന 'മാദ്ധ
കോഴിക്കോട്: കോർപ്പറേറ്റുകളുടെ സാമ്പത്തിക താൽപര്യങ്ങൾക്ക് മാദ്ധ്യമ മുതലാളിമാർ അടിമപ്പെടുകയാണെന്നും ഇത് സത്യസന്ധമായ മാദ്ധ്യമ പ്രവത്തനത്തെ അട്ടിമറിക്കുന്നുവെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മാസ്റ്റർ പറഞ്ഞു.
കേരളപത്ര പ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) കോഴിക്കോട് പ്രസ്‌ക്ലബിനു മുന്നിൽ നടത്തിവരുന്ന 'മാദ്ധ്യമ പ്രവർത്തകരുടെ നിലനിൽപ്പ് സമരം' ത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാദ്ധ്യമപ്രവർത്തകരുടേത് കേവലം തൊഴിൽ സമരം മാത്രമല്ലെന്നും കോർപ്പറേറ്റ് വൽക്കരണത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗവുമാണ്. അതുകൊണ്ട് ഈ സമരം പൊതുജനം ഏറ്റെടുക്കേണ്ടതുണ്ടെന്നും അപ്പോൾ മാത്രമെ അധികാരികളും മാദ്ധ്യമ മുതലാളിമാരും പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കുകയുള്ളു. രാജ്യത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട മുഴുവൻ മൂല്യങ്ങളും പ്രമാണങ്ങളും അപകട ഭീഷണി നേരിടുന്ന വർത്തമാനകാലത്ത് മാദ്ധ്യമങ്ങൾ മാത്രമാണ് പ്രതീക്ഷ നൽകുന്നത്. മാദ്ധ്യമപ്രവർത്തകരെ ദുർബലപ്പെടുത്തുന്ന ഏത് നീക്കവും പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതിരോധിച്ച് തോൽപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് ജില്ലാ സെക്രട്ടറി നജീബ് അത്തോളി, പബ്ലിക് റിലേഷൻ സെക്രട്ടറി ജലീൽ കെ.കെ.പി തുടങ്ങിയവർ റിലേസമര പന്തൽ സന്ദരർശിച്ചു..