കോഴിക്കോട്: നിലവിലുള്ള സാമ്പ്രദായിക തൊഴിലാളി സംഘടനകളുടെ കടന്നുവരവിന് മുമ്പ് ഭരണകൂടങ്ങളാലും, ജന്മിത്വമുതലാളിമാരാലുമാണ് അദ്ധ്വാനവർഗ്ഗം ചൂഷണത്തിന് വിധേയമായി കൊണ്ടിരുന്നതെങ്കിൽ തൊഴിലാളികളുടെ ഉന്നമനത്തിനും, അവകാശ സംരക്ഷണത്തിനുമായി രൂപംകൊണ്ട തൊഴിലാളി യൂണിയനുകളാണിന്ന് അദ്ധ്വാന വർഗ്ഗത്തിന്റെ അന്തകരായികൊണ്ടിരുക്കുന്നതെന്ന് എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി പി.അബ്ദുൽ മജീദ് ഫൈസി.

ഇത്തരം സാഹചര്യത്തിൽ ആത്മാർത്ഥയും സത്യസന്ധതയും അർപ്പണ ബോധവും കൈമുതലായി രൂപംകൊണ്ട സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയന് തൊഴിലാളികൾക്കിടയിൽ ഇടം കണ്ടെത്താൻ സാധിക്കും. എസ്.ഡി.റ്റി.യു പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് കൗൺസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016-17 കാലയളവിലേക്കുള്ള പുതിയ ഭരാവഹികളായി എ.വാസു (പ്രസിഡന്റ്), സുൽഫിക്കർ അലി (വൈസ് പ്രസിഡന്റ്) എം.ഫാറുഖ് (ജനറൽ സെക്രട്ടറി), നൗഷാദ് മംഗലശ്ശേരി, അഡ്വ.എ.എ.റഹീം, ഇസ്മായിൽ കമ്മന (സെക്രട്ടറിമാർ), നിസാമുദ്ദീൻ തച്ചോണം (ട്രഷറർ), സാലിഹ് വാളാഞ്ചേരി, സലീം കാരാടി, ദിലീഫ് തൃശ്ശൂർ, വേലായുധൻ കോഴിക്കോട്, നാസർ പുറക്കാട്, ഷാജി സംങ്ക്രാന്തി എന്നിവരെ സംസ്ഥാന സമിതിയിലേക്കും തിരഞ്ഞെടുത്തു. എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ്, ട്രഷറർ ജലീൽ നിലാമ്പ്ര തുടങ്ങിയവർ സംസാരിച്ചു.