- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ഡി.ടി.യു സംസ്ഥാന സമരജാഥ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: തൊഴിലിടങ്ങളെപ്പോലും കോർപ്പറേറ്റ് വൽക്കരിക്കുകയും മനുഷ്യന് ജീവിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഭരണകൂട നിലപാടിനെതിരെ രാജ്യത്തെ തൊഴിലാളി സമൂഹം പ്രതിരോധം സൃഷ്ടിക്കേണ്ട കാലഘട്ടമാണിതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് പറഞ്ഞു. മീനാകുമാരി കമ്മീഷൻ റിപ്പോർട്ട് പിൻവലിക്കുക, കേന്ദ്ര-സം
കോഴിക്കോട്: തൊഴിലിടങ്ങളെപ്പോലും കോർപ്പറേറ്റ് വൽക്കരിക്കുകയും മനുഷ്യന് ജീവിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഭരണകൂട നിലപാടിനെതിരെ രാജ്യത്തെ തൊഴിലാളി സമൂഹം പ്രതിരോധം സൃഷ്ടിക്കേണ്ട കാലഘട്ടമാണിതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് പറഞ്ഞു.
മീനാകുമാരി കമ്മീഷൻ റിപ്പോർട്ട് പിൻവലിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾ തിരുത്തുക, സംസ്ഥാന ക്ഷേമനിധി ബോർഡുകളിലെ രാഷ്ട്രീയ വൽക്കരണം അവസാനിപ്പിക്കുക, ട്രേഡ് യൂണിയൻ രംഗത്തെ മാഫിയാവൽക്കരണം ചെറുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് മെയ് ഒന്നിന് കാസർഗോഡ് നിന്നും ആരംഭിച്ച് മെയ് 12 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്.ഡി.ടി.യു) സംസ്ഥാന പ്രസിഡന്റ് എ.വാസു നയിക്കുന്ന സമരജാഥയുടെ സംസ്ഥാനതല സ്വാഗതസംഘം ആഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ.കെ.എം അഷ്‌റഫ്.
എസ്.ഡി.റ്റി.യു സംസ്ഥാന പ്രസിഡന്റ് എ.വാസു, സംസ്ഥാന സെക്രട്ടറി മാരായ നൗഷാദ് മംഗലശ്ശേരി, റോയി അറയ്ക്കൽ, ട്രഷർ ഇസ്മായിൽ കമ്മന, എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ കൊമ്മേരി, എസ്.ഡി.റ്റി.യു ജില്ലാ പ്രസിഡന്റ് സലീം കാരാടി, ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് റാഫി, സവാദ് വടകര, ഷാനവാസ് ബേപ്പൂർ സംസാരിച്ചു.