- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫൈബർ തോണി തകർന്നത് ശക്തമായ തിരമാലയിൽ; മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു; ദുരന്തത്തിൽ പെട്ടത് കസബയിൽ നിന്നും മീൻപിടിക്കാൻ പോയവർ; കണ്ണീർ പൊഴിച്ച് കടലോരം; ഫിഷറീസ് വകുപ്പിന്റെ അനാസ്ഥയിലും ചർച്ച
കാസർകോട്: കീഴൂർ അഴിമുഖത്ത് ഫൈബർ ബോട്ട് തകർന്ന് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു. കാസർകോട് കസബ കടപ്പുറത്ത് നിന്നും മത്സ്യ ബന്ധനത്തിന് പോയ ബോട്ടാണ് ഇന്നലെ ശക്തമായ തിരയിൽപെട്ട് തകർന്നത്.
മത്സ്യത്തൊഴിലാളികളായശശിയുടെ മകൻ സന്ദീപ് (33), അമ്പാടിയുടെ മകൻ രതീശൻ (30), ഷൺമുഖന്റ മകൻ കാർത്തിക്ക് (29) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.കീഴൂർ കടപ്പുറത്തണ് മൃതദേഹം കരയ്ക്കടിഞ്ഞത്.
ഞായറാഴ്ച പുലർചെ 6 മണിയോടെയാണ് ദുരന്തം ഉണ്ടയത്. സോമന്റെ മകൻ രവി (40), ലക്ഷ്മണന്റെ മകൻ ഷിബിൻ (30), ഭാസ്ക്കരന്റെ മകൻ മണികുട്ടൻ (35), വസന്തന്റെ മകൻ ശശി (30) എന്നിവർ പരിക്കുകളോടെ നീന്തി രക്ഷപ്പെട്ടിരുന്നു.
ഫൈബർ തോണി ശക്തമായ തിരമാലയിൽപ്പെട്ട് തകരുകയായിരുന്നു. ഭാഗീകമായി തകർന്ന നിലയിൽ തോണി ഇന്നലെ തന്നെ കരയ്ക്കടിഞ്ഞിരുന്നു. കാണാതായ മൂന്ന് പേർക്ക് വേണ്ടി കോസ്റ്റൽ പൊലീസിന്റെ ബോട്ടും മീൻപിടുത്ത തൊഴിലാളികളുടെ വള്ളങ്ങളും ഫിഷറീസ് വകുപ്പിന്റെ ബോട്ട് തൈക്കടപ്പുത്ത് നിന്നും എത്തിച്ചും കാണാത്തവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നലെ നടത്തിയിരുന്നെങ്കിലും ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
അതേസമയം കടപ്പുറത്ത് ഉണ്ടായ തോണി അപകടം ഫിഷറീസ് വകുപ്പിന്റെ അനാസ്ഥകൊണ്ടാണെന്ന് ഭാരതീയ മത്സ്യ പ്രവർത്തക സംഘം ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ജില്ലയിൽ ഉണ്ടാക്കുന്ന തോണിഅപകടത്തിൽ നിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ ജില്ലയിൽ രക്ഷസംവിധാനതിന്റെ പോരായ്മ ഇതിൽ നിന്നും വ്യക്തമാണ് അപകടത്തിൽമറ്റു മത്സ്യത്തൊഴിലാളികളെ നാട്ടുകാരാണ് രക്ഷപെട്ടുത്തിയത്.
അപകടം നടന്നു മണിക്കൂർകഴിഞ്ഞാന്ന് രക്ഷാബോട്ട് എത്തിയതെന്നാണ് നാട്ടുകാർ പറഞ്ഞത്. എല്ലാ ഹാർബാറു ക്കളിലും മികച്ചരീതിയിലുള്ള രക്ഷസംവിധാനം ഒ രുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ജില്ലപ്രസിഡന്റ് ബാലകൃഷ്ണൻ പുതിയവളപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘ സംഘടന സെക്രട്ടറി ടി. കെ.കുട്ടൻ ഉത്ഘാടനം ചെയ്തു.
സെക്രട്ടറി കെ. പി ശശികുമാർ സ്വാഗതവും ഉമേശൻ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു. യോഗത്തിൽ. അനിൽകുമാർ. പി. വി. സുഗുണൻതൈക്കടപ്പുറം. രമേശൻ പി. വി. എന്നിവർ സംസാരിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്